ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയ്ക്ക് യുദ്ധത്തിൽ പരിക്കേറ്റെന്ന് ഐഡിഎഫ്

റമദാൻ യുദ്ധത്തിൽ മുജ്തബ ഖമനേയിയ്ക്ക് ശത്രുക്കളാൽ പരിക്കേറ്റതായി സൂചന നൽകി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ടും .
Iranian women in Tehran show solidarity with injured new supreme leader

പരിക്കേറ്റ പുതിയ പരമോന്നത നേതാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്ടെഹ്റാനിൽ ഇറാൻ വനിതകൾ 

file photo

Updated on

ഈ ആഴ്ച ആദ്യം നടന്ന ആക്രമണങ്ങളിൽ മുജ്തബ ഖമനേയിയെ ലക്ഷ്യം വച്ച് നടത്തിയ യുദ്ധത്തിൽ അദ്ദേഹത്തിനു പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.കഴിഞ്ഞയാഴ്ചയും മുജ്തബയെ ലക്ഷ്യം വച്ച് ഐഡിഎഫ് യുദ്ധം ചെയ്തിരുന്നെങ്കിലും മുജ്തബ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെട്ടതായും ഐഡിഎഫ് വ്യക്തമാക്കുന്നു.

മുജ്തബയെ പരമോന്നത നേതാവായി തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയ 88 അംഗ വിദഗ്ധ അസംബ്ലിയുടെ ഖോമിലെ കെട്ടിടത്തെ ചൊവ്വാഴ്ച ഐഡിഎഫ് ലക്ഷ്യമിട്ടതായും പുതിയ ഭീകരമേധാവിയെ ആക്രമിക്കുന്നത് തുടരുമെന്നും ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ വ്യക്തമാക്കി.

ഖോമിലെ ആക്രമണത്തിന്‍റെ സമ്പൂർണ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കായി ഐഡിഎഫ് കാത്തിരിക്കുകയാണെന്ന് ഡെഫ്രിൻ കഴിഞ്ഞയാഴ്ച പറഞ്ഞപ്പോൾ ഐഡിഎഫിന്‍റെ ആക്രമണ സമയത്ത് ആ കെട്ടിടം ശൂന്യമായിരുന്നു എന്നാണ് ഇറാനിയൻ പ്രതിപക്ഷ റിപ്പോർട്ട്.

എന്നാൽ മുജ്തബ ഖമനേയിയെ പരമോന്നത നേതാവായി ഉയർത്തിയതിനെ കുറിച്ച് റിപ്പോർട്ട് ചെയ്യവേ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ അവതാരകർ വായിച്ച വാർത്തയിൽ റമദാൻ യുദ്ധത്തിൽ അദ്ദേഹം ശത്രുക്കളാൽ പരിക്കേറ്റതായി വിശേഷിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ നിലവിലെ ആരോഗ്യാവസ്ഥയെ കുറിച്ച് കൂടുതൽ പരാമർശങ്ങളൊന്നും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തു വിട്ടിട്ടില്ല.

logo
Metro Vaartha
www.metrovaartha.com