
'ഇരുണ്ട ദുരൂഹ' ചൈനയുടെ പക്ഷത്തേക്ക് ഇന്ത്യയും റഷ്യയും എത്തി; പരിഹസിച്ച് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യോഗത്തിന് ശേഷം ഇന്ത്യയും റഷ്യയും ചൈനയ്ക്ക് മുന്നിൽ "പരാജയപ്പെട്ടു" വെന്ന് ട്രംപ് വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു.
എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി, ഷി ജിൻപിങ്, റഷ്യൻ നേതാവ് പുടിൻ എന്നിവരുടെ ശക്തമായ സൗഹൃദം ആഗോളതലത്തിൽ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ പരിഹാസം.
എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനയുടെ ഷി ജിൻപിങ്ങിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയും ട്രംപ് പങ്കുവെച്ചു. ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും അമെരിക്കയും തമ്മിലുള്ള ബന്ധം മോശം നിലയിലാണ്.