നവി പിള്ളയ്ക്ക് ഓർമയുണ്ടോ ഒക്റ്റോബർ ഏഴ്?

കുപ്രസിദ്ധനായ നാസി മന്ത്രി ജോസഫ് ഗീബൽസ് ഈ അവാർഡ് കണ്ട് നരകത്തിൽ നിന്നു പൊട്ടിച്ചിരിക്കുണ്ടാകുമെന്നും ഇസ്രയേൽ
Critics say it's an awards war against Israel

ഇസ്രയേലിനെതിരേ അവാർഡ് യുദ്ധവും എന്ന് വിമർശകർ

Updated on: 

റീന വർഗീസ് കണ്ണിമല

ആഗോള തലത്തിൽ സഹസ്രാബ്ദങ്ങളായി വംശഹത്യാ ഭീഷണി നേരിടുന്ന കൊച്ചു രാജ്യമാണ് ഇസ്രയേൽ. ലോകത്ത് ഏറ്റവും കുറവു ജനസംഖ്യയും അവർ തന്നെ. എന്നിട്ടും ഇസ്രയേലിനെ കടന്നാക്രമണം നടത്തുന്ന മനുഷ്യാവകാശ പ്രവർത്തകരെ തെരഞ്ഞു പിടിച്ച് അനുമോദിക്കാൻ ലോകം കാട്ടുന്ന ഉത്സാഹം ഞെട്ടിക്കുന്നതാണ്.ഇസ്രയേൽ വിരുദ്ധ വിദ്വേഷവും മുൻവിധിയും നിയമാനുസൃതമാക്കുന്നതിനു വേണ്ടി മാത്രം ലോകം ഏറ്റവും കൂടുതൽ മാനിക്കുന്ന നൊബേൽ സമാധാന പുരസ്കാരം ആയുധമാക്കുന്നതിനെ അപലപിച്ച് ഇസ്രയേൽ രംഗത്തെത്തി. ഭീകരവാദികളെ പ്രചോദിപ്പിക്കുന്ന അവാർഡ് യുദ്ധമായാണ് നവി പിള്ളയ്ക്കു നൽകിയ നൊബേൽ സമാധാന പുരസ്കാരത്തെ ഇസ്രേയൽ കാണുന്നത്.

2021-ൽ ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള മനുഷ്യാവകാശ കൗൺസിൽ സൃഷ്ടിച്ച അധിനിവേശ പലസ്തീൻ പ്രദേശത്തെയും ഇസ്രായേലിനെയും കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍റെ അധ്യക്ഷയായിരുന്ന പിള്ളയുടെ കണ്ണിൽ ഒക്റ്റോബർ ഏഴോ തടവിലാക്കപ്പെട്ട ആ 1200 പേരോ തലപിളർന്നു കൊല്ലപ്പെട്ട മാസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞു ജൂതൻ കെഫ്ർ , ഏരിയൽ തുടങ്ങിയ കുഞ്ഞുങ്ങളോ ഒരിക്കലും ഇടം നേടിയില്ല. ഇസ്രയേലിൽ ഇപ്പോഴും സമാധാനമായി കഴിയുന്ന അറബ് മുസ്ലിം ജനവിഭാഗങ്ങളും അവരുടെ കണ്ണിൽ പെട്ടില്ല. അതെല്ലാം കണ്ണടച്ചിരുട്ടാക്കി ഗാസയിലെ പലസ്തീനികളെ നശിപ്പിക്കുക എന്ന പ്രത്യേക ഉദ്ദേശ്യത്തോടെ ഗാസയിലെ വംശഹത്യയ്ക്ക് ഇസ്രായേലാണ് ഉത്തരവാദിയെന്ന് ഒരു വർഷം മുമ്പ് പിള്ളയുടെ കമ്മീഷൻ കുറിക്കുകയാണ് ഉണ്ടായത്. ഇതൊക്കെയാണ് ഇന്ന് അവരെ സമാധാന നൊബേൽ പുരസ്കാരത്തിലേയ്ക്കു നയിച്ചതും!

Does Navi Pillai remember October 7th?

നവി പിള്ളയ്ക്ക് ഓർമയുണ്ടോ ഒക്റ്റോബർ ഏഴ്?

കടുത്ത ഇസ്രയേൽ വിരുദ്ധ-സെമിറ്റിക് വിരുദ്ധ നിലപാടുകളുടെ നീണ്ട ചരിത്രമുള്ള ഹമാസ് പ്രോക്സി ആണ് അവരെന്നാണ് ഇസ്രയേൽ അവരെ വിമർശിച്ചത്. നിലവിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഒരു അഡ്ഹോക്ക് ജഡ്ജിയാണ് അവർ. ഇസ്രയേൽ വിരുദ്ധ വിദ്വേഷവും മുൻ വിധിയും നിയമവിരുദ്ധമാക്കുന്നതിനുള്ള ഒരു അവാർഡിന്‍റെ വിചിത്രമായ ആയുധവത്കരണം എന്നാണ് ഇസ്രയേൽ ഈ തീരുമാനത്തെ വിമർശിച്ചത്.

ഈ വാർത്ത അറിഞ്ഞപ്പോൾ പിള്ള ഉണ്ടായിരുന്ന സ്ഥലത്തിനുമുണ്ട് പ്രത്യേകത. ജർമനിയിലെ ന്യൂറംബർഗിൽ അന്താരാഷ്ട്ര നിയമത്തെ കുറിച്ചു ചർച്ച ചെയ്യാനായി സംഘടിപ്പിച്ച ന്യൂറംബർഗ് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അവർ തനിക്കു നൊബേൽ ലഭിച്ച വിവരം അറിയുന്നത്. ന്യൂറംബർഗ് നാസി യുദ്ധക്കുറ്റവാളികളുടെ വിചാരണ നടന്ന സ്ഥലമാണ്. ഒപ്പം അന്താരാഷ്ട്ര നിയമത്തിന് അടിത്തറ പാകിയ മണ്ണും. അവിടെ വച്ചാണ് നിലനിൽപ്പിനായി പോരാടുന്ന ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഹമാസ് ഭീകരർക്കു വേണ്ടി നിരന്തരം വാദിക്കുന്ന നവി പിള്ള തനിക്കു നൊബേൽ സമാധാന പുരസ്കാരം ലഭിച്ചതായി അറിയുന്നത്!

"ഇസ്രായേലിനെ നിരന്തരം, രാഷ്ട്രീയമായി പ്രേരിതമായി പൈശാചികവൽക്കരിക്കുന്നതിലും വംശഹത്യ നുണയെ പ്രോത്സാഹിപ്പിക്കുന്നതിലും അവരുടെ പങ്ക് വളരെയധികമാണ് ," എന്നാണ് ഇസ്രയേലിന്‍റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

"പിള്ളയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്നത് നീതിയുടെ അംഗീകാരമല്ല. ഇസ്രായേൽ വിരുദ്ധ വിദ്വേഷവും മുൻവിധിയും നിയമവിധേയമാക്കുന്നതിനുള്ള ഒരു അവാർഡിന്‍റെ വിചിത്രമായ ആയുധവത്കരണമാണിതെന്നും ഇസ്രയേൽ വിദേശകാര്യമന്ത്രാലയം പറഞ്ഞു. കുപ്രസിദ്ധനായ നാസി മന്ത്രി ജോസഫ് ഗീബൽസ് ഈ അവാർഡ് കണ്ട് നരകത്തിൽ നിന്നു പൊട്ടിച്ചിരിക്കുണ്ടാകുമെന്നും 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയ്ക്ക് നൊബേൽ കമ്മീഷൻ പ്രതിഫലം നൽകിയതാണ് ഇപ്പോഴത്തെ സമാധാന നൊബേൽ പുരസ്കാരമെന്നും ഇസ്രയേൽ അതിശക്തമായ ഭാഷയിൽ പ്രതികരിച്ചു.

ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണന്ന് പ്രഖ്യാപിച്ച ഒരു കമ്മീഷന്‍റെ അധ്യക്ഷയായിരുന്നു നവനീതം നവി പിള്ള. ദക്ഷിണാഫ്രിക്കയിൽ ജനിച്ച നിയമജ്ഞയും മുൻ യുഎൻ മനുഷ്യാവകാശ മേധാവിയുമായിരുന്ന അവർ ഗാസയ്ക്കു വേണ്ടി മാത്രം ഘോരഘോരം ശബ്ദിച്ച മനുഷ്യാവകാശ പ്രവർത്തകയാണ്. എന്നാൽ ഗാസയിൽ ഇസ്രേയൽ മനുഷ്യാവകാശ ധ്വംസനം നടത്തുന്നു എന്ന അവരുടെ വാദങ്ങളും യുഎൻ കമ്മീഷന്‍റെ കണ്ടെത്തലുകളും കാറ്റിൽ പറത്തിക്കളഞ്ഞ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമുള്ള കടുത്ത ശാസനയായാണ് അവർക്കു നൽകിയ നൊബേൽ സമാധാന പുരസ്കാരം ഇപ്പോൾ കരുതപ്പെടുന്നത്. അവർ പ്രവർത്തിച്ച സ്ഥാപനങ്ങളെയും ഈ ഇരു നേതാക്കളും ശക്തമായി വിമർശിച്ചിട്ടുണ്ട്. ഇതൊക്കെ കണ്ട് ആൽഫ്രഡ് നൊബേലിന്‍റെ ആത്മാവ് കണ്ണീർ പൊഴിക്കുന്നുണ്ടാകും...തീർച്ച.

logo
Metro Vaartha
www.metrovaartha.com