ട്രംപിന്‍റെ പാക് സന്ദർശന വാർത്തകൾ തള്ളി വൈറ്റ്ഹൗസ്

യാത്ര ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും വൈറ്റ് ഹൗസ്
White House denies reports Trump's Pakistan visit

ട്രംപിന്‍റെ പാക് സന്ദർശന വാർത്തകൾ തള്ളി വൈറ്റ്ഹൗസ്

file image
Updated on

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. അത്തരമൊരു യാത്ര ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്നും തുടർന്ന് ഇന്ത്യയിലേക്ക് പോകുമെന്നും ചില പാക് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനിടെ, ഇത്തരമൊരു റിപ്പോർട്ടിനെ കുറിച്ച് അറിവില്ലെന്ന് പാക് വിദേശകാര്യ വക്താവും പ്രതികരിച്ചു.

അതേസമയം, വൈറ്റ് ഹൗസിന്‍റെ പ്രഖ്യാപനത്തിനു ശേഷം 2 ചാനലുകൾ അവരുടെ റിപ്പോർട്ടുകൾ പിൻവലിച്ചതായും സ്ഥിരീകരണമില്ലാത്ത വാർത്ത സംപ്രേഷണം ചെയ്‌തതിന് ഒരു ടെലിവിഷൻ ചാനൽ‌ മാപ്പ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. 2006 ൽ ജോർജ് ബുഷ് ആണ് അവസാനമായി പാക്കിസ്ഥാൻ സന്ദർശിച്ച യുഎസ് പ്രസിഡന്‍റ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com