'ഹഹ...വൗ....', അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് മസ്‌ക് | Video

യുദ്ധവിമാനങ്ങളിൽ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഈ ദ്യശ്യങ്ങൽ പുറത്തുവരുന്നത്.
White House shares asmr video of of illegal immigrants being chained
'ഹഹ...വൗ....', അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് മസ്‌ക് | Video
Updated on

വാഷിങ്ടണ്‍: അമെരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ക്രൂര ദൃശ്യങ്ങള്‍ പുറത്ത്. വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇലോണ്‍ മസ്‌കാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തില്‍ കയറ്റുന്നതാണ് ദൃശ്യങ്ങൾ ''ഹഹ...വൗ.'' എന്ന കമന്‍റോടെയാണ് ഡോജ് സംഘത്തലവൻ ഷെയർ ചെയ്തത്.

ആളുകളെ ചങ്ങലയിൽ ബന്ധിച്ച് അമെരിക്കൻ യുദ്ധവിമാനങ്ങളിൽ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഇപ്പോൾ വൈറ്റ് ഹൌസ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമെരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ 119 പേരടങ്ങുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘം ഇന്ത്യയിലെത്തിയിരുന്നു. യുഎസ് സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നത് തുടരുമെന്നും ഇത്തരത്തിൽ ആയിരക്കണക്കിനാളുകൾ ഇക്കൊല്ലം തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ഓരോ മാസവും നാലഞ്ച് വിമാനങ്ങൾ പ്രതീക്ഷിക്കണമെന്നുമാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.

ഇതുവരെ 300 ലധികം അനധികൃത കുടിയേറ്റക്കാരെയാണ് പാനമയിലേക്ക് ട്രംപ് ഭരണകൂടം കടത്തിയത്. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ അധികവും. അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടും.

സ്വന്തം രാജ്യങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍, ഇവരെ ഒരു താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ നിവലിൽ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ പാസ്‌പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com