മോദിക്കെതിരേ വീണ്ടും ഒളിയമ്പുമായി വൈറ്റ് ഹൗസ്

നവാരോ പറഞ്ഞ പ്രകാരമെങ്കിൽ യുക്രെയ്നിനെതിരേ ഭാഗിക യുദ്ധം ചെയ്യുന്നത് ഇന്ത്യയല്ല, മറിച്ച് ചൈനയാണ്.
White House trade adviser Peter Navarro makes controversial remark about war between Russia and Ukraine as Modi's war

റഷ്യയും- യുക്രെയിനും തമ്മിലുള്ള യുദ്ധത്തെ മോദിയുടെ യുദ്ധമെന്ന വിവാദ പരാമര്‍ശവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ

file photo

Updated on

വാഷിംഗ്ടണ്‍: റഷ്യയും- യുക്രെയിനും തമ്മിലുള്ള യുദ്ധത്തെ മോദിയുടെ യുദ്ധമെന്ന വിവാദ പരാമര്‍ശവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ.ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് നവാരോ ഇത്തരത്തിലൊരു പ്രതികരണം നടത്തിയുട്ടുള്ളത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങി അതിലൂടെ ഇന്ത്യ റഷ്യയ്ക്ക് നല്കുന്ന പണം റഷ്യയുടെ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണെന്നാണ് നവാരോയുടെ പരാതി. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ഇന്ത്യയ്ക്ക് യുഎസ് താരിഫുകളിൽ 25 ശതമാനം ഇളവ് ഉടൻ ലഭിക്കുമെന്ന് ബ്ലൂം ബെർഗിനു നൽകിയ അഭിമുഖത്തിൽ നവാരോ പറഞ്ഞു.

യുക്രെയ്നിലെ സമാധാനത്തിലേയ്ക്കുള്ള പാത " ഭാഗികമായി ന്യൂഡൽഹിയിലൂടെയാണ് ' എന്നാണ് നവാരോയുടെ കണ്ടെത്തൽ.

ഇത് അടിസ്ഥാനപരമായി മോദിയുടെ യുദ്ധമാണ് എന്നും സമാധാനത്തിലേയ്ക്കുള്ള പാത ഭാഗികമായി ന്യൂഡൽഹിയിലൂടെയാണ് എന്നും നവാരോ ബ്ലൂം ബെർഗിനോടു പറഞ്ഞു. ഇന്ത്യയുടം ചൈനയും റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തിയാൽ യുക്രെയ്നുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നും നവാരോ പറഞ്ഞു.

എന്നാൽ , റഷ്യയോട് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈനയെ നവാരോ ബോധപൂർവം ഒഴിവാക്കുകയും ചെയ്തു. നവാരോ പറഞ്ഞ പ്രകാരമെങ്കിൽ യുക്രെയ്നിനെതിരെ ഭാഗിക യുദ്ധം ചെയ്യുന്നത് ഇന്ത്യയല്ല, മറിച്ച് ചൈനയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com