
കോങ്കോയിൽ എബോള വ‍്യാപനം രൂക്ഷമാകുന്നു; 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
representative image
കിൻഹാസ: കോങ്കോയിൽ എബോള വ‍്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 11 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ‍്യ സംഘടന വ‍്യക്തമാക്കി. സർക്കാരിന്‍റെ കണക്ക് പ്രകാരം രാജ‍്യത്ത് 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിൽ 35 പേർ മരണത്തിനു കീഴടങ്ങി. ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കാസായ് പ്രവിശ‍്യയിലാണ് കൂടുതൽ രോഗികൾ ചികിത്സയിലുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ അറയിച്ചു.