ആരാണ് അസിഫ് മെർച്ചന്‍റ്?

പാക്കിസ്ഥാനിലും ഇറാനിലുമായി രണ്ടു ഭാര്യമാർ. രണ്ടു രാജ്യങ്ങളിലും മക്കൾ. ഇവരെ കാണാൻ എന്ന വ്യാജേന തുടർച്ചയായി ഇറാൻ, ഇറാഖ് ,സിറിയ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ.
അസിഫ് മെർച്ചന്‍റ്
അസിഫ് മെർച്ചന്‍റ്
Updated on

ആസിഫ് റാസാ മെർച്ചന്‍റ്... അമേരിക്കൻ നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടതിനെ തുടർന്ന് അറസ്റ്റിലായ പാക് പൗരൻ. പാക്കിസ്ഥാനിലും ഇറാനിലുമായി രണ്ടു ഭാര്യമാർ. രണ്ടു രാജ്യങ്ങളിലും മക്കൾ. ഇവരെ കാണാൻ എന്ന വ്യാജേന തുടർച്ചയായി ഇറാൻ, ഇറാഖ് ,സിറിയ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ. ഇതെല്ലാം യുഎസ് രഹസ്യാന്വേഷകർ കണ്ടെത്തി.

ഏപ്രിലിൽ ഇറാനിൽ നിന്ന് അമെരിക്കയിലെത്തിയ ഇയാൾ തന്‍റെ വധശ്രമ പദ്ധതിയിൽ സഹായികളെ അന്വേഷിച്ചു. ഇറാനിയൻ ജനറൽ സുലൈമാനിയുടെ വധത്തിനു ശേഷം തങ്ങളുടെ നേതാക്കളുടെ സുരക്ഷയിലും സാമൂഹിക സുരക്ഷയിലും അതീവ ശ്രദ്ധ പുലർത്തുന്ന അമെരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ഇയാളുടെ വധശ്രമ പദ്ധതിയ്ക്ക് ചുക്കാൻ പിടിക്കാൻ എത്തുന്ന സഹായി എന്ന ഭാവത്തിൽ വേഷം മാറിയെത്തി.

അമെരിക്കൻ നീതിന്യായ വകുപ്പിന്‍റെ കണക്കനുസരിച്ച്, ആ വ്യക്തി രഹസ്യ സ്രോതസായി നിയമപാലകരെ വിവരം അറിയിച്ചു.ജൂൺ ആദ്യം മെർച്ചന്‍റ് വീണ്ടും സഹായിയുമായി കൂടിക്കാഴ്ച നടത്തി തന്‍റെ കൊലപാതക ഗൂഢാലോചനയെക്കുറിച്ച് വിശദീകരിച്ചു. ഇത് "ഒറ്റത്തവണ അവസരമല്ല" എന്ന് വ്യക്തമാക്കി. കൊലപാതകത്തിനുള്ള മുൻകൂർ തുകയായി ജൂൺ 21നു തന്നെ അയ്യായിരം ഡോളർ സഹായി വേഷത്തിലെത്തിയ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനു നൽകുകയും അത് വിജയകരമായി കൈമാറ്റം ചെയ്യുകയും ചെയ്തു.

കൊലപാതകം നടത്തുക മാത്രമല്ല,കൊലാപാതക ശേഷം വ്യതിചലനമെന്ന നിലയ്ക്ക് പ്രതിഷേധം നടത്താൻ കഴിയുന്ന ഒരു സ്ത്രീ കൂടി ഉൾപ്പെട്ട ഇരുപത്തഞ്ചോളം ആൾക്കാരടങ്ങുന്ന ഒരു വിശ്വസ്ത സംഘത്തിനായുള്ള അന്വേഷണം നടത്താനും മെർച്ചന്‍റ് ഈ സഹായിയോട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

സഹായിയായി എത്തിയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ തന്ത്രപൂർവമുള്ള ഇടപെടൽ മൂലം ട്രംപിനെതിരെ വെടിവയ്പുണ്ടായതിനു തലേന്ന് ജൂലൈ പന്ത്രണ്ടിന് ഇയാൾ അറസ്റ്റിലായി. പദ്ധതികൾക്കു ചുക്കാൻ പിടിച്ച ശേഷം അമെരിക്ക വിടാൻ ശ്രമിക്കവേയാണ് ജൂലൈ പന്ത്രണ്ടിന് ഇയാൾ അറസ്റ്റിലായത്.

Trending

No stories found.

Latest News

No stories found.