പലസ്തീനെ സ്വതന്ത്ര പരാമാധികാര രാഷ്ട്രമായി അംഗീകരിക്കും: ഫ്രാൻസ്

ഗാസയിൽ സമാധനം സാധ്യമാണെന്നും ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു.
Will recognize Palestine as an independent sovereign state: Emmanuel Macron

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ

Updated on

പലസ്തീനെ സ്വതന്ത്ര പരാമാധികാര രാഷ്ട്രമായി അംഗീകരിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. ഐക്യരാഷട്ര സഭയുടെ സെപ്റ്റംബറിൽ ചേരുന്ന സമ്മേളനത്തിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും, ഗാസയിൽ സമാധാനം സാധ്യമാണെന്നും മക്രോൺ എക്സിൽ കുറിച്ചു.

ഗാസയിലെ സാധാരണ ജനങ്ങളുടെ ജീവന് അടിയന്തരമായി സംരക്ഷണം നല്‍കേണ്ടതുണ്ട്. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്നും, ഹമാസിന്‍റെ പിടിയിലുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും, ഗാസയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.

ഹമാസിനെ നിരായുധീകരിക്കുന്നതിനൊപ്പം സുരക്ഷിതമായ ഗാസ കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും, പലസ്തീന്‍ രാഷ്ട്രം പണിതെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മധ്യപൂര്‍വേഷ്യ സമാധാനത്തില്‍ കഴിയണമെന്ന് ഫ്രാന്‍സ് ആഗ്രഹിക്കുന്നു. അതിനു വേണ്ടി ഇസ്രയേലിനും പാലസ്തീനും മറ്റ് രാജ്യാന്തര പങ്കാളികള്‍ക്കുമൊപ്പം സമാധാനത്തിനായി ഫ്രാന്‍സ് പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com