
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 237 ദിവസമായി കുടുങ്ങിക്കിടക്കുകയാണ് ഇന്ത്യൻ വംശജ കൂടിയായ സുനിത വില്യംസും ബുച്ച് വിൽമോറും. യുഎസ് പ്രസിഡന്‍റായി ഭരണമേറ്റ് ഒരാഴ്ച തികയുന്നതിനു മുമ്പേ, അവരെ തിരികെയെത്തിക്കാൻ ഇലോൺ മസ്കിന്‍റെ സഹായം തേടിയിരിക്കുകയാണ് ഡോണൾഡ് ട്രംപ്.
നാസയുടെയും സ്പേസ് എക്സിന്‍റെയും ഈഗോയ്ക്കിടയിൽ ഭൂമിയിലേക്കു തിരിച്ചു വരാനാകാതെ ബുദ്ധിമുട്ടുകയാണ് സുനിതയും വിൽമോറും. ഈ വിഷയത്തിൽ മുൻ പ്രസിഡന്‍റ് ജോ ബൈഡനെ ശക്തമായി വിമർശിച്ചു കൊണ്ടാണ് മസ്ക് രംഗത്തെത്തിയിരിക്കുന്നത്.
"ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ രണ്ട് യാത്രികരെ എത്രയും വേഗം തിരികെയെത്തിക്കാൻ പ്രസിഡന്‍റ് സ്പേസ് എക്സിനോട് ആവശ്യപ്പെട്ടു. ഞങ്ങൾ അത് ചെയ്യും. ബൈഡൻ ഭരണകൂടം അവരെ ഇത്രയും നാൾ അവിടെ ഉപേക്ഷി ച്ചത് ഭയാനകമാണ്’, മസ്‌ക് എക്‌സിൽ കുറിച്ചു.
അതിനിടെ, 2024 ഓഗസ്റ്റിൽ സ്പേസ് എക്സ് ക്രൂ-9 ക്യാപ്സളിൽ വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെയെത്തിക്കാൻ സ്പേസ് എക്സിനോട് ആവശ്യപ്പെട്ടതായി ബഹിരാകാശ ഏജൻസി അറിയിച്ചു.
സ്പേസ് എക്സ് ഡ്രാഗണിൽ ബഹിരാകാശ യാത്ര നടത്താനിരുന്ന നാല് ക്രൂ അംഗങ്ങളിൽ രണ്ട് പേരെ നാസ മാറ്റിയിരുന്നു. പകരം, 2025 ഫെബ്രുവരിയിൽ പര്യവേഷണത്തിനൊടുവിൽ വില്യംസി നേയും വിൽമോറിനേയും തിരികെ കൊണ്ടു വരുന്നതിനുള്ള ദൗത്യം അവരെ ഏൽപ്പിക്കുകയും ചെയ്തു.ഡിസംബറി ൽ വീണ്ടും കാലതാമസമുണ്ടായി. കാരണം, പുതിയ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ പ്രവർത്തിക്കാൻ സ്പേസ് എക്‌സിന് കൂടുതൽ സമയം ആവശ്യമായിരുന്നു. അതിനാൽ മാർച്ച് അവസാനം വരെ സുനിതയുടെ ക്രൂവിന് ഭൂമിയിലേക്ക് മടങ്ങാൻ സാധിക്കില്ലെന്നാ ണ് വിലയിരുത്തൽ.