82 രാജ്യക്കാർക്ക് മുൻകൂർ വീസയില്ലാതെ യുഎയിലേക്ക് പ്രവേശിക്കാം

വീസ കൂടാതെ എത്തുന്ന രാജ്യക്കാർക്ക് 30 ദിവസം യുഎയിൽ തങ്ങാം
 82 രാജ്യക്കാർക്ക് മുൻകൂർ വീസയില്ലാതെ യുഎയിലേക്ക് പ്രവേശിക്കാം
Updated on

അബുദാബി: ഇനി 82 രാജ്യക്കാർക്ക് മുൻകൂർ വീസയില്ലാതെ യുഎയിലേക്ക് പ്രവേശിക്കാമെന്ന് വിദേശകാര്യ മന്ത്രാലയം. യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ താമസ വീസയുള്ള ഇന്ത്യക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. ഇവർക്കു പതിനാലു ദിവസത്തെ ഓൺഅറൈവൽ വീസയാണ് ലഭിക്കുക.

വീസ കൂടാതെ എത്തുന്ന രാജ്യക്കാർക്ക് 30 ദിവസം യുഎയിൽ തങ്ങാം. ആവശ്യമെങ്കിൽ പത്തുദിവസം കൂടി താമസിക്കാൻ അനുവദിക്കും. രാജ്യത്ത് പ്രവേശിച്ച ദിവസം മുതലാണ് കാലാവധി കണക്കാക്കുക. യുഎയിലേക്ക് പുറപ്പെടുന്നതിനി മുമ്പ് വിദേശകാര്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് സന്ദർശിച്ച് പുതിയ വിവരങ്ങൾ മനസിലാക്കണമെന്നും അഭ്യർഥിച്ചു. 115 രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കണമെങ്കിൽ വിസ നിർബന്ധമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com