ഹിസ്ബുള്ളയുടെ കേന്ദ്രം ചാരമാക്കി ഇസ്രയേൽ

പതിനഞ്ചു പേർ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് സമാധാനക്കരാറിനു പിന്നാലെ
 Israel reduces Hezbollah's headquarters to ashes

ഹിസ്ബുള്ളയുടെ കേന്ദ്രം ചാരമാക്കി ഇസ്രയേൽ

Updated on

ജറുസലേം: അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള സമാധാന കരാർ പ്രഖ്യാപനം നടത്തിയ ശേഷവും അമെരിക്കൻ സഖ്യകക്ഷിയായ ഇസ്രയേൽ ലെബനനു നേരെ ആക്രമണം നടത്തി. ആക്രമണത്തിൽ പതിനഞ്ചു പേർ കൊല്ലപ്പെട്ടു. തെക്കൻ ലെബനനിലായിരുന്നു ഇസ്രയേലിന്‍റെ വ്യോമാക്രമണം.

മേഖലയിലെ വിവിധ ഇടങ്ങളിൽ രാത്രി വൈകിയും ഇസ്രയേൽ സൈന്യം ശക്തമായ ആക്രമണം നടത്തിയതായും ഇപ്പോഴും തുടരുകയാണെന്നുമാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച ഫ്രാൻസിലെ വേഴ്സായിൽ വെച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനുമായി ഒപ്പു വച്ച ചരിത്രപരമായ ധാരണാപത്രത്തിന് ശേഷം ഇസ്രയേൽ നടത്തുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.

ഇറാനെതിരേയുള്ളതും ലെബനൻ ഉൾപ്പടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലെയും സൈനിക നടപടികൾ പൂർണമായി അവസാനിപ്പിക്കാൻ അമെരിക്ക-ഇറാൻ ധാരണാപത്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെക്കൻ ലെബനനിലെ ഇറാന്‍റെ യുദ്ധമുഖത്തുള്ള ഹിസ്ബുള്ള തീവ്രവാദികളെയും അവരുടെ താവളങ്ങളെയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ വാദം.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ഈ പ്രദേശം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള സംഘം ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയതിനു മറുപടിയായാണ് ആക്രമണങ്ങൾ നടത്തിയതെന്നും ഇസ്രയേൽ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തെക്കൻ ലെബനനിൽ ഉടനീളമുള്ള ഹിസ്ബുള്ളയുടെ താവളങ്ങളിൽ രാത്രിയോടെ ആക്രമണം തുടങ്ങിയതായും മേഖലയിലെ സ്ഥിതിഗതികൾ ഇപ്പോഴും സങ്കീർണമായി തുടരുന്നതിനാൽ ആക്രമണം തുടരുകയാണെന്നും ഇസ്രയേൽ സൈനിക വക്താക്കൾ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com