ഡോക്‌റ്റർമാരുടെ അശ്രദ്ധ!! ദഹനക്കേടെന്നു തെറ്റിദ്ധരിച്ച രോഗി ക്യാന്‍സർ മൂലം മരിച്ചു | Video

ഇന്നത്തെ കാലത്ത് ചികിത്സാരീതികൾ മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാൽ, രോഗ നിർണയത്തിൽ ഡോക്റ്റർമാർ കാണിക്കുന്ന അശ്രദ്ധ രോഗികളുടെ ജീവൻ അപകടത്തിലാകുന്നു. വയറുവേദനയുമായി ഡോക്റ്ററുടെ അടുത്തെത്തിയ 76 വയസുകാരിക്ക് ദഹനക്കേടാണെന്ന് ഡോക്റ്റർമാർ 'കണ്ടെത്തി'. ഒന്നിലധികം ഡോക്റ്റർമാർ ഇതു തന്നെയാണ് പറഞ്ഞത്.

എന്നാൽ, വേദന മൂർച്ഛിച്ചതോടെ തന്‍റെ രക്തം പരിശോധിക്കണമെന്ന് രോഗി തന്നെ ആവശ്യപ്പെട്ടു. ഒടുവിൽ രക്ത പരിശോധനയിൽ കുടല്‍ ക്യാന്‍സറാണെന്നും അത് കരളിലേക്ക് വ്യാപിച്ചെന്നും ഡോക്റ്റര്‍മാര്‍ കണ്ടെത്തി. പെട്ടന്ന് തന്നെ കീമോ തെറാപ്പി തുടങ്ങിയെങ്കിലും, മൂന്നു ദിവസത്തിനു ശേഷം രോഗി മരിക്കുകയായിരുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com