യുവതി ജോലി രാജിവച്ചു, ഫുൾ ടൈം മകളാകാൻ; ശമ്പളം 46,000 രൂപ

മകളുടെ ഡ്യൂട്ടി ചെയ്യാൻ മാതാപിതാക്കൾ നൽകുന്ന പ്രതിമാസ ശമ്പളം 4,000 യുവാൻ (ഏകദേശം 46,800 രൂപ)
യുവതി ജോലി രാജിവച്ചു, ഫുൾ ടൈം മകളാകാൻ; ശമ്പളം 46,000 രൂപ

ബീജിങ്: നയാനൻ എന്ന ചൈനക്കാരിക്ക് വയസ് 40. പതിനഞ്ച് വർഷമായി ഒരു വാർത്താ ഏജൻസിയിലായിരുന്നു ജോലി. ഇപ്പോഴത് രാജിവച്ചിരിക്കുകയാണ്. പുതിയ തസ്തിക 'മകൾ'. വെറുതേയല്ല, ശമ്പളവും കിട്ടും, മാസം 4,000 യെൻ. അതായത്, ഏകദേശം 46,000 ഇന്ത്യൻ രൂപയ്ക്കു തുല്യമായ തുക.

ഏജൻസിയിലെ ജോലി പോലെ ഇപ്പോൾ സമ്മർദമൊന്നുമില്ലെന്നും പറയുന്ന നയാനൻ. മാതാപിതാക്കളുടെ ആവശ്യപ്രകാരം തന്നെയാണ് ജോലി രാജിവച്ചത്. ഇരുവർക്കും കൂടി ഒരു ലക്ഷം യെൻ പ്രതിമാസം പെൻഷൻ കിട്ടുന്നുണ്ട്. ഇതിൽ നിന്ന് നാലായിരം മകൾക്ക് കൊടുക്കുന്നതിൽ നഷ്ടമില്ലെന്നായിരുന്നു അവരുടെ തീരുമാനം.

അങ്ങനെയാണ് ഫുൾ ടൈം മകളായി മാറാൻ നയാനൻ തീരുമാനിക്കുന്നത്. പുതിയ ജോലി സ്നേഹം നിറഞ്ഞ പ്രൊഫഷണലിന്‍റേതാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

മാതാപിതാക്കളോടൊപ്പം നൃത്തം ചെയ്തുകൊണ്ടാണ് ഓരോ ദിവസവും ജോലി തുടങ്ങുന്നത്. തുടർന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ അവർക്കൊപ്പം പോകണം. വൈകിട്ട് പാചകം ചെയ്യാൻ അച്ഛനെ സഹായിക്കുകയും വേണം.

ഇലക്‌‌ട്രോണിക് വിഷയങ്ങളെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യണം. ഡ്രൈവറുടെ ജോലിക്കു പ്രത്യേക അലവൻസൊന്നുമില്ല. മാസം ഒന്നോ രണ്ടോ ഫാമിലി ട്രിപ്പുകളും ഏർപ്പാടാക്കണം.

എന്നാലും, കരിയറിൽ ഉയർച്ച നേടാനുള്ള അവസരം ഈ 'ജോലിയിൽ' ഇല്ലെന്ന പരാതി നയാനനുണ്ട്. കൂടുതൽ മെച്ചപ്പെട്ട മറ്റൊരു ജോലി കിട്ടിയാൽ പോകാൻ തടസമൊന്നുമില്ലെന്ന് മാതാപിതാക്കളും പറഞ്ഞിട്ടുണ്ട്.

ചൈനയിൽ ഈ 'ഫുൾ ടൈം മകൻ/ൾ' ആശയം ഒറ്റപ്പെട്ടതല്ല. ആഴ്ചയിൽ ആറു ദിവസം 12 മണിക്കൂർ വീതം പണിയെടുക്കുന്നതിലും ഭേദം ഇതാണെന്ന് പലരും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. മാതാപിതാക്കളെ ആശ്രയിച്ചു ജീവിക്കുന്നതു മോശമാണെന്ന ചിന്താഗതിയൊക്കെ മാറിവരുകയാണ്. ഇങ്ങനെ ജീവിക്കുന്നവരെ കെൻ ലാവോ (Eat the old) എന്നു വിളിച്ച് പരിഹസിക്കുന്ന കാലമൊക്കെ കഴിഞ്ഞു. പ്രായമേറുന്ന ജനസംഖ്യയിൽ മുതിർന്നവരെ പരിചരിക്കാൻ ആളില്ലാത്ത അവസ്ഥയും രാജ്യത്ത് രൂക്ഷമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com