ബെർലിനിൽ ഇനി മുതൽ സ്ത്രീകൾക്കും മേൽവസ്ത്രമില്ലാതെ നീന്തൽകുളത്തിലിറങ്ങാം

അധികൃതർ കാണിക്കുന്നത് വിവേചനമാണെന്നും തുല്യത ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് യുവതി സെനറ്റ് ഓംബുഡ്സ്പഴ്സനെ സമീപിക്കുകയായിരുന്നു
ബെർലിനിൽ ഇനി മുതൽ സ്ത്രീകൾക്കും മേൽവസ്ത്രമില്ലാതെ നീന്തൽകുളത്തിലിറങ്ങാം

ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിൽ സ്ത്രീകൾക്കും ഇനിമുതൽ അർധ നഗ്നരായി പൊതു നീന്തൽ കുളത്തിലിറങ്ങാം. മേൽ വസ്ത്രമില്ലാതെ നീന്തൽകളത്തിലിറങ്ങിയതിന്‍റെ പേരിൽ തന്നെ പുറത്താക്കിയതിനെതിരെ ഒരു യുവതി നൽകി‍യ പരാതിയിലാണ് നടപടി. പുരുഷന്മാരെ പോലെ സ്ത്രീകൾക്കും മേൽവസ്ത്രനില്ലാതെ കുളത്തിലിറങ്ങാനുള്ള അനുമതി വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

തുടർന്നാണ് പുതിയ നിയമം നടപ്പാക്കിയത്. ഇത് പ്രകാരം ലിംഗഭേദമന്യേ എല്ലാവർക്കും അർധനഗ്നരായി നിന്തൽകളത്തിൽ ഇറങ്ങാം. അധികൃതർ കാണിക്കുന്നത് വിവേചനമാണെന്നും തുല്യത ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് യുവതി സെനറ്റ് ഓംബുഡ്സ്പഴ്സനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പുതിയ നിയമത്തിന് അനുമതിയായത്. നേരത്തെ മേൽവസ്ത്രമില്ലാതെ സ്ത്രീകൾ നീന്തൽ കുളത്തിലിറങ്ങിയാൽ ആജീവനാന്ത വിലക്ക് വരെ ലഭിക്കുമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com