മൂന്നു ദിവസം ലിഫ്റ്റിൽ കുടുങ്ങി; 32 കാരിക്ക് ദാരുണാന്ത്യം

ലിഫ്റ്റ് നിർമാണത്തിലെ അപാകതയാണ് മരണകാരണമെന്ന് ഫ്ലാറ്റിൽ താമസിക്കുന്നവർ ആരോപിച്ചു
മൂന്നു ദിവസം ലിഫ്റ്റിൽ കുടുങ്ങി; 32 കാരിക്ക് ദാരുണാന്ത്യം
Updated on

താഷ്കെന്‍റ്: ഉസ്ബെക്കിസ്ഥാനിൽ മൂന്നു ദിവസം ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന പോസ്റ്റ് വുമൺ മരിച്ചു. ഓൾഗ ലിയോൻടൈവേ (32) ആണ് മരിച്ചത്.

ഒൻപതുനില കെട്ടിടത്തിലെ ലിഫ്റ്റിലാണ് ഓൾഗ കുടുങ്ങിയത്. രക്ഷിക്കണമെന്ന് നിലവിളിച്ചെങ്കിലും ആരും ഓർഗയുടെ ശബ്ദം കേട്ടില്ല. ജൂലൈ 24 നാണ് ഓർഗയെ കാണാനില്ലന്ന് കാട്ടി കുടുംബം പൊലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്നാംനാൾ ലിഫ്റ്റിൽ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ലിഫ്റ്റ് നിർമാണത്തിലെ അപാകതയാണ് മരണകാരണമെന്ന് ഫ്ലാറ്റിൽ താമസിക്കുന്നവർ ആരോപിച്ചു. സംഭവം നടന്നപ്പോൾ വൈദ്യുതി കണക്ഷൻ ഉണ്ടായിരുന്നെന്നും ചൈനയിൽ നിർമിച്ച ലിഫ്റ്റിന് രജിസ്ട്രേഷൻ ഇല്ലായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com