

2025 നവംബർ 23 ന് ബെയ്റൂട്ടിലെ തെക്കൻ ഹരേത് ഹ്രെയിക് പരിസരത്ത് ഇസ്രയേൽ ആക്രമിച്ച ഒരു റെസിഡൻഷ്യൽ കെട്ടിടവും മരണശേഷം ഭീകര സംഘം പുറത്തു വിട്ട ഹിസ്ബുള്ള തലവൻ ഹെയ്തം അലി തബതബായിയുടെ ചിത്രവും
creditച Ibrahim Amro/AFP/
hamas media office
പരമ്പരാഗത ഹിസ്ബുള്ള ശക്തികേന്ദ്രമായ തെക്കെൻ ബെയ്റൂട്ടിലെ തിരക്കേറിയ ദഹിയേ ജില്ലയിലെ ഒരു റസിഡൻഷ്യൽ കെട്ടിടത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവനായ ഹെയ്തം അലി തബതബായി കൊല്ലപ്പെട്ടു. ഹിസ്ബുള്ള ഇത് സ്ഥിരീകരിച്ചു. ഇസ്രയേലുമായുള്ള യുദ്ധത്തിൽ കനത്ത നഷ്ടം നേരിട്ട ഹിസ്ബുള്ളയെ പുനർനിർമിക്കാനുള്ള ശ്രമങ്ങൾക്ക് തബതബായി നേതൃത്വം നൽകിയിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
തബതബായി നേതൃത്വം നൽകിയിരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എക്കാലത്തെയും ഹിസ്ബുള്ള ശക്തികേന്ദ്രമായ ദഹിയേ ജില്ലയിലെ തബതബായി ഉൾപ്പെട്ടിരുന്ന റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഇസ്രയേൽ രണ്ടു മിസൈലുകൾ വർഷിച്ചത്. ലെബനൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. തബതബായിയെ ലക്ഷ്യം വച്ചു തന്നെയായിരുന്നു ആക്രമണമെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.
പ്രതിരോധ മന്ത്രിയുടെയും സൈനിക മേധാവിയുടെയും ശുപാർശകൾക്കു ശേഷമാണ് പ്രധാനമന്ത്രിയുടെ അറിവോടെ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക നേതൃത്വം അറിയിച്ചു. ഹരേത് ഹ്രെയിക് പരിസരം കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. വാഹനങ്ങൾക്കും ചുറ്റുമുള്ള ഘടനകൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. കഴിഞ്ഞ വർഷത്തെ സംഘർഷത്തിനു ശേഷം തബതബായിയെ വധിക്കാൻ ഇസ്രയേൽ നടത്തുന്ന മൂന്നാമത്തെ ശ്രമമാണിതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷത്തെ സംഘർഷത്തിനുശേഷം തബതബായിയെ വധിക്കാൻ ഇസ്രായേൽ നടത്തുന്ന മൂന്നാമത്തെ ശ്രമമാണിതെന്ന് റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ കുറഞ്ഞത് അഞ്ചു പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ അധികൃതർ പറഞ്ഞു. മാസങ്ങൾക്കിടയിൽ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആദ്യ ആക്രമണമായിരുന്നു ഇത്. ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാൻഡറും അതിന്‍റെ സായുധ വിഭാഗത്തിന്‍റെ ചീഫ് ഒഫീസ് സ്റ്റാഫുമായിരുന്നു വധിക്കപ്പെട്ട തബതബായി. ഇയാൾ ഹിസ്ബുള്ളയുടെ രണ്ടാമത്തെ കമാൻഡറും ആയിരുന്നു. ലെബനനിൽ നിന്നുള്ള ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രയേലി വ്യോമസേന വടക്കൻ മേഖലയിൽ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തി. എന്നാൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണത്തിന് ഒരുങ്ങുന്നതായുള്ള പ്രത്യേക വിവരങ്ങളൊന്നും സൈന്യത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
വിമർശനവുമായി ഇറാൻ
ഹിസ്ബുള്ള സൈനിക മേധാവിയെ ഇസ്രയേൽ ഭീരുത്വം നിറഞ്ഞ രീതിയിൽ കൊലപ്പെടുത്തിയതിനെ ഇറാൻ വിമർശിച്ചു. ഇറാന്‍റെ പിന്തുണയുള്ള ഭീകര സംഘടനയുടെ കമാൻഡറെ ഇസ്രയേൽ വധിച്ചതിനു ഒരു ദിവസത്തിനു ശേഷം ഇസ്രയേലിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഇറാൻ.
ലെബനൻ ഇസ്ലാമിക പ്രതിരോധത്തിന്‍റെ മഹാനായ കമാൻഡറായ രക്തസാക്ഷി ഹെയ്തം അലി തബതബായിയെ ഭീരുത്വം നിറഞ്ഞ രീതിയിൽ ഇസ്രയേൽ കൊലപ്പെടുത്തിയതിനെ ഇറാൻ വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിക്കുന്നു എന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന.ഭീകര സംഘടനയുടെ കമാൻഡ് ഘടനയിൽ സെക്രട്ടറി ജനറൽ നയിം ഖാസിമിനു ശേഷം രണ്ടാം സ്ഥാനത്തായിരുന്നു തബതബായി.