

ഗൈഡ് നിതിൻ സിങ്ങും ജൂണിയർ ട്രംപും താജ്മഹലിനു മുമ്പിൽ
social media
ന്യൂഡൽഹി: താജ്മഹലിന്‍റെ സൗന്ദര്യം നേരിട്ട് ആസ്വദിക്കാൻ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുത്രൻ ഡോണൾഡ് ട്രംപ് ജൂണിയർ താജ്മഹലിലെത്തി. അഞ്ചു വർഷം മുമ്പ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും താജ്മഹൽ സന്ദർശിച്ചിരുന്നു. ജൂണിയർ ട്രംപിന്‍റെ വരവ് കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഒരു മണിക്കൂറോളം അദ്ദേഹം താജ്മഹലിൽ ചെലവഴിച്ചു. താജ്മഹലിന്‍റെ നിർമാണത്തെ കുറിച്ചും ഇതിന്‍റെ ചരിത്രത്തെ കുറിച്ചുമെല്ലാം ജൂണിയർ ട്രംപിന് ഗൈഡുകൾ വിവരണം നടത്തി.
2020ൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് താജ്മഹലിനെ കുറിച്ച് വിവരിച്ചു കൊടുത്ത ഗൈഡ് നിതിൻ സിങായിരുന്നു ട്രംപ് ജൂണിയറിനും ഗൈഡായി എത്തിയത്. നിർമാണം ഉൾപ്പടെയുള്ളവയെ കുറിച്ച് ട്രംപ് ജൂണിയർ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. താജ്മഹലിനുള്ളിൽ നിന്നുൾപ്പടെ തന്‍റെ നിരവധി ചിത്രങ്ങൾ പകർത്താനും ട്രംപ് ജൂണിയർ സമയം ചെലവഴിച്ചു.