ട്രംപ് യുക്രെയ്ൻ പക്ഷത്തു തുടരണമെന്ന് ചൂണ്ടിക്കാട്ടി സെലൻസ്കിയുടെ തുറന്ന കത്ത്

ട്രംപ് പുടിനു മേൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് സെലൻസ്കി മറുപടി നൽകിയത്
 Zelensky's open letter urges Trump to remain on Ukraine's side

ട്രംപ് യുക്രെയ്ൻ പക്ഷത്തു തുടരണംസെലൻസ്കിയുടെ തുറന്ന കത്ത്

file photo

Updated on

കീവ്: അമെരിക്കയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പക്ഷത്ത് തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന തുറന്ന കത്തുമായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി. യുക്രെയ്ൻ റഷ്യയ്ക്കെതിരായ പോരാട്ടം തുടരുമ്പോൾ അമെരിക്ക യുക്രെയ്ന്‍റെ പക്ഷത്ത് തുടരണമെന്ന് താൻ ആഗ്രഹിക്കുന്നു എന്ന് കീവിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നിന്ന് സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ സെലൻസ്കി പറഞ്ഞു.

പുടിനെന്ന വ്യക്തിക്കെതിരേ പോരാടുന്ന ഒരു ജനാധിപത്യ രാജ്യത്തോടൊപ്പം അവർ നിൽക്കണം. സെലൻസ്കി സിഎൻഎന്നിനോടു പറഞ്ഞു. ട്രംപ് പുടിനു മേൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് സെലൻസ്കി മറുപടി നൽകിയത്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായി ആവർത്തിച്ച സെലൻസ്കി റഷ്യൻ ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്നും വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com