സൊഹ്റാൻ മംദാനി: ന്യൂയോർക്കിന്‍റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയർ

എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്റാൻ മംദാനി
Mandani's first oath-taking ceremony

സൊഹ്റാൻ മംദാനി

credit: X

Updated on

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറായി ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി പുതുവത്സര ദിനത്തിൽ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യ പ്രതിജ്ഞയും തുടർന്നുള്ള പരിപാടികളും ആഘോഷമാക്കാനുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായി.

മാൻഹട്ടനിലെ മുൻ സിറ്റി ഹാൾ സബ് വേ സ്റ്റേഷനിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ അർധരാത്രിക്കു ശേഷം ആദ്യ സത്യ പ്രതിജ്ഞ നടന്നു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് ചടങ്ങിന് നേതൃത്വം വഹിക്കും. ന്യൂയോർക്ക് നഗരത്തെ എല്ലാ ദിവസവും പ്രവർത്തിപ്പിക്കുന്ന തൊഴിലാളികളോടുള്ള പ്രതിബദ്ധത മൂലമാണ് ഈ സ്ഥലം തെരഞ്ഞെടുത്തത് എന്ന് മംദാനിയുടെ ഓഫീസ് അറിയിച്ചു.

അമെരിക്കൻ സമയം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് സിറ്റി ഹാളിന്‍റെ പടികളിൽ പ്രത്യേക ചടങ്ങുകൾ നടക്കും. സെനറ്റർ ബെർണി സാന്‍ഡേഴ്സാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ഉദ്ഘാടന പ്രസംഗം നടത്തും. പൊതു ചടങ്ങിനു ശേഷം ബ്രോഡ് വേ യിൽ ബ്ലോക്ക് പാർട്ടി നടക്കും. ഉച്ച കഴിഞ്ഞ് മുഴുവൻ സംഗീത പരിപാടികടക്കമുള്ള കലാവിരുന്നിനാൽ മുഖരിതമായിരിക്കും ന്യൂയോർക്ക് നഗരം.

ജീവിതത്തിലെ വലിയൊരു ബഹുമതിയും പദവിയുമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് സത്യ പ്രതിജ്ഞയ്ക്കു ശേഷം മംദാനി പ്രതികരിച്ചു. ന്യൂയോർക്ക് നഗരത്തിന്‍റെ ചരിത്രവും പ്രതാപവും അടിസ്ഥാന വർഗത്തിന്‍റെ പോരാട്ടവും അടയാളപ്പെടുത്തുന്ന സ്ഥലം എന്ന നിലയിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ് സബ് വേ സ്റ്റേഷൻ തെരഞ്ഞെടുത്തത്.

എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും പ്രസിദ്ധയായ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്റാൻ മംദാനി.ഉഗാണ്ടയിൽ ജനിച്ച സൊഹ്റാൻ മംദാനി, തന്‍റെ ഏഴാം വയസിലാണ് ന്യൂയോർക്കിലേക്ക് എത്തിയത്. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും ന്യൂയോർക്കിന്‍റെ ചരിത്രത്തിലെ ആദ്യ മുസ് ലിം മേയറുമാണ് മംദാനി.

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ന്യൂയോർക്ക് മുൻ ഗവർണർ ആന്‍ഡ്രു ക്വോമോയെ പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും ട്രംപ് ക്വോമോയെ ആണ് പിന്തുണച്ചത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കടുത്ത വിമർശകനാണ് മംദാനി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com