കോപ്30 ആതിഥേയ നഗരം ബെലെമിനെ കുറിച്ച് അറിയാം

ലോകത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ വനമേഖലയിലേയ്ക്കുള്ള കവാട നഗരമാണിത്.
COP30 host city Belem

കോപ്30 ആതിഥേയ നഗരം ബെലെം

FILE PHOTO

Updated on

ഈ വരുന്ന തിങ്കളാഴ്ച ആരംഭിക്കുന്ന കോപ്30 കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ബ്രസീലിയൻ നഗരമാണ് ബെലെം. ലോകത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ വനമേഖലയിലേയ്ക്കുള്ള കവാട നഗരമാണിത്.

ബെലെം എന്ന പേരിനു പിന്നിൽ

1.4 ദശലക്ഷമാണ് ബെലെമിലെ ജനസംഖ്യ. യേശുക്രിസ്തുവിന്‍റെ ജന്മസ്ഥലമായ ബെത് ലഹേമിൽ നിന്നാണ് ബെലെം എന്ന പേര് ഈ നഗരത്തിനു ലഭിച്ചത്. ബെത് ലഹേം എന്നത് പോർച്ചുഗീസ് ഭാഷയിൽ വിവർത്തനം ചെയ്യുമ്പോൾ ബെലെം എന്നാണ് എന്നതാണ് ഇതിനു പിന്നിലെ കാരണം.

പ്രതീകാത്മക തലസ്ഥാനം

ബ്രസീലിന്‍റെ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഒരു നിയമ പ്രകാരം നവംബർ 10 മുതൽ 21 വരെ ലോകമെമ്പാടും ഉള്ള 50,000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന്‍റെ കാലയളവിൽ ബെലെം ബ്രസീലിന്‍റെ പ്രതീകാത്മക തലസ്ഥാനമായിരിക്കും.

അക്കായി പ്രേമികളായ ബെലെം നിവാസികൾ

ഈന്തപ്പനയിൽ നിന്നും ഉരുത്തിരിഞ്ഞ സൂപ്പർ ഫ്രൂട്ട് എന്നാണ് അക്കായി എന്ന പഴം അറിയപ്പെടുന്നത്. ബെലെമിൽ ഇത് അവരുടെ ദൈനം ദിന ഭക്ഷണത്തിൽ എല്ലാ വിഭവങ്ങളിലും ഉൾപ്പെടുത്തുന്ന പ്രധാന വിഭവമാണ്. ബെലെം നിവാസികളുടെ അക്കായി പഴ സ്നേഹം ഇപ്പോൾ ആഗോള തലത്തിൽ തന്നെ ട്രെൻഡായി മാറിയിരിക്കുകയാണ്. ഈ പഴം ഉപയോഗിക്കുന്നത് നല്ല ഊർജ്ജസ്വലതയും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും നൽകുന്നു.

പെട്ടെന്നു കണ്ടാൽ ഒരു വലിയ ബ്ലൂബെറിയോടു സാമ്യമുള്ള പഴമാണിത്. നഗരത്തിന്‍റെ പ്രാന്ത പ്രദേശങ്ങളായ ആമസോൺ മഴക്കാടുകളിൽ നിന്നാണ് അക്കായി പഴം വിളവെടുക്കുന്നത്. എല്ലാ ദിവസവും ഇത് പ്രശസ്തമായ വെർ-ഒ-പെസോ മാർക്കറ്റിന് അടുത്തുള്ള ഒരു ഡോക്കിൽ ഇറക്കുന്നു. ഇത് ഇവിടുത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.

ബെലെമിലെ റെസ്റ്റോറന്‍റുകളിൽ മണ്ണിന്‍റെ രുചിയുള്ള കട്ടിയുള്ള പർപ്പിൾ സോസിന്‍റെ രൂപത്തിൽ പൊടിച്ച അക്കായി നിരവധി സാധാരണ വിഭവങ്ങളുടെ ഒരു സൈഡ് ഡിഷായി വിളമ്പുന്നത് സാധാരണമാണ്. ആമസോണിയൻ ശുദ്ധജല മത്സ്യമായ പിരാരുക്കുവിന്‍റെ ഇഷ്ടഭക്ഷണം കൂടിയാണ് അക്കായിപ്പഴം.

കരിംബോയുടെ ജന്മസ്ഥലം

യുനെസ്കോ അംഗീകരിച്ച ആഫ്രോ-തദ്ദേശീയ സംഗീത വിഭാഗമായ കരിംബോയുടെ ജന്മസ്ഥലം കൂടിയാണ് ബെലെം.

കത്തോലിക്കാ വിശ്വാസ തീഷ്ണതയുള്ള നഗരം

ബെലെം നഗരം കത്തോലിക്കാ വിശ്വാസത്തിനു പേരു കേട്ട നഗരമാണ്. ഈ വർഷം യുനെസ്കോ അദൃശ്യമായ സാംസ്കാരിക പൈതൃകം ആയി അംഗീകരിച്ച സിറിയോ ഡി നസറെ 2.6 ദശലക്ഷം പേർ പങ്കെടുത്ത ഒരു റെക്കോർഡ് തന്നെ ഇവിടെ സ്ഥാപിച്ചു. ആമസോണിന്‍റെ രാജ്ഞി എന്ന് തദ്ദേശ വാസികൾ വിളിക്കുന്ന ബെലെമിന്‍റെ രക്ഷാധികാരിയായ ഔവർ ലേഡി ഒഫ് നസറെത്തിനെ ഏറെ ആദരിക്കുന്ന ആഘോഷങ്ങളാണ് ഇവിടുത്തെ മുഖ്യ സവിശേഷത. മതപരമായ പരാമർശങ്ങളും പ്രതിച്ഛായകളും ധാരാളമുള്ള നഗരത്തിൽ ഔവർ ലേഡി ഒഫ് നസറെത്തിന്‍റെ ചിത്രങ്ങൾ എല്ലായിടത്തും കാണാം. എല്ലാ ഒക്റ്റോബറിലും ലക്ഷക്കണക്കിനു കത്തോലിക്കാ ഭക്തരാണ് ഇവിടെ ഒത്തു ചേരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com