ട്രംപിൽ പ്രതീക്ഷ അർപ്പിച്ച് ഇസ്രയേലി ബന്ദികളുടെ കുടുംബങ്ങൾ

നിലവിൽ 48 ബന്ദികൾ ഗാസയിലുണ്ടെന്നും ഇതിൽ 20 പേർ മാത്രമേ ജീവിച്ചിരുപ്പുള്ളു എന്നുമാണ് റിപ്പോർട്ടുകൾ.
Families of Israeli hostages place hope in Trump

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു നന്ദി പറഞ്ഞ് ഇസ്രയേലി ബന്ദികളുടെ കുടുംബ ഫോറം

file photo

Updated on

ടെൽ അവീവ്: ഹമാസിന്‍റെ ഒക്റ്റോബർ 7 ആക്രമണത്തിന്‍റെ രണ്ടാം വാർഷികത്തിൽ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ വീട്ടിലെത്തിക്കാനുമുള്ള ശ്രമങ്ങൾക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു നന്ദി പറഞ്ഞ് ഇസ്രയേലി ബന്ദികളുടെ കുടുംബ ഫോറം ട്രംപിന് നന്ദി അറിയിച്ച് ഇസ്രായേലിലെ ബന്ദികളുടെ കുടുംബ ഫോറം (Hostages and Missing Families Forum)ഔദ്യോഗിക പ്രസ്താവന ഇറക്കി.

ട്രംപിന്‍റെ സമാധാന പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ ഈജിപ്തിൽ നടക്കുമ്പോഴാണ് ഈ നന്ദിപ്രകടനം. നിലവിൽ 48 ബന്ദികൾ ഗാസയിലുണ്ടെന്നും ഇതിൽ 20 പേർ മാത്രമേ ജീവിച്ചിരുപ്പുള്ളു എന്നുമാണ് റിപ്പോർട്ടുകൾ. അവെരെയെല്ലാം വീട്ടിലേയ്ക്കു കൊണ്ടു വരണമെന്നു ഫോറം ആവശ്യപ്പെട്ടു. ജീവിച്ചിരിക്കുന്നവർക്ക് പുനരധിവാസം ഒരുക്കണം. മരിച്ചവർക്ക് സ്വന്തം നാട്ടിൽ അന്ത്യ കർമങ്ങൾ ഉറപ്പാക്കണം എന്നും ഫോറം ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് ട്രംപിന്‍റെ അചഞ്ചലമായ സമർപ്പണത്തിനും നേതൃത്വത്തിനും അഗാധമായ നന്ദി പറഞ്ഞ ഫോറം ഇസ്രയേലിന്‍റെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഈ ദു:സ്വപ്നം അവസാനിപ്പിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com