

ചബഹാർ തുറമുഖ പദ്ധതിക്ക് ഇന്ത്യ ഫണ്ട് അനുവദിക്കുന്നില്ല
file photo
ടെഹ്‌റാന്‍: ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് ഇന്ത്യ ഫണ്ട് അനുവദി ക്കാത്ത തിലെ നിരാശ വ്യക്തമാക്കി ഇറാന്‍. ഇന്ത്യയെ മധ്യേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കാൻ കഴിയുന്ന ഈ തുറമുഖ പദ്ധതിക്കായി ഇത്തവണ ഇന്ത്യൻ ബജറ്റിൽ പണം നീക്കി വച്ചിട്ടില്ല. ഇറാൻ വിദേശകാര്യമന്ത്രിയുടെയായിരുന്നു പ്രതികരണം. ബജറ്റിലെ ഫണ്ട് വെട്ടിക്കുറവ് നിരാശയുണ്ടാക്കിയോ എന്ന ചോദ്യത്തിന് ഇത് ഇറാനും ഇന്ത്യയ്ക്കും ഒരുപോലെ നിരാശാജനകമാണെന്നായിരുന്നു ഇറാന്‍ മന്ത്രിയുടെ പ്രതികരണം.
ഇതൊരു തന്ത്രപ്രധാനമായ തുറമുഖമാണ്. പൂര്‍ണമായി വികസിപ്പിക്കുകയാണെങ്കില്‍, ഇറാന്‍ വഴി മധ്യേഷ്യയിലേക്കുംയൂറോപ്പിലേക്കും ഇന്ത്യയെ ബന്ധിപ്പിക്കുന്നതില്‍ ഇതിന് വലിയ പങ്ക് വഹിക്കാനാകും. ഇതൊരു മികച്ച ട്രാന്‍സിറ്റ് റൂട്ടായിരിക്കും. ഈ തുറമുഖത്തിന്‍റെ പൂര്‍ണമായ വികസനത്തിന് നമുക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാനിലെ ചാബഹാറില്‍ ഇന്ത്യ വികസിപ്പിക്കുന്ന തന്ത്രപ്രധാനമായ തുറമുഖമാണ് ചബഹാർ തുറമുഖപദ്ധതി. പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും നേരിട്ടുള്ള വ്യാപാര-ഗതാഗത മാർഗം തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തുള്ള ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനും പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കാനും ഇന്ത്യയെ സംബന്ധിച്ച് ഈ പദ്ധതി ഒരു അനിവാര്യമായ ഘടകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
2024ൽ ചബഹാർ തുറമുഖ വികസന കരാർ ഒപ്പിട്ട ശേഷം ഇതാദ്യമായാണ് കേന്ദ്ര ബജറ്റിൽ ഈ പദ്ധതിക്കായി ഫണ്ട് അനുവദിക്കാത്തത്. കഴിഞ്ഞ വർഷം വരെ പ്രതിവർഷം 100 കോടി രൂപ വീതം ഈ പദ്ധതിക്കായി ഇന്ത്യ നീക്കി വച്ചിരുന്നു. അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.