
ബോസ്റ്റണിൽ ഓപ്പറേഷൻ പാട്രിയോട്ട്2.0 യുമായി ട്രംപ്
getty images
വാഷിങ്ടൺ ഡിസി: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ഓപ്പറേഷൻ പാട്രിയോട്ട് 2.0 എന്ന പേരിൽ പുതിയ നടപടികൾക്ക് തുടക്കമിട്ട് ട്രംപ് സർക്കാർ.
തടവിൽ നിന്നു മോചിതരായ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ നീക്കം. ഫെഡറൽ കുടിയേറ്റ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്ത നഗരങ്ങളിൽ ട്രംപിന്‍റെ ഭരണകൂടം സൈന്യത്തെയും ഫെഡറൽ ഏജന്‍റുമാരെയും ഉപയോഗിച്ച് കുടിയേറ്റക്കാരെ പിടികൂടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ബോസ്റ്റൺ മേയർ മിഷേൽ വു ഈ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഈ നടപടികൾ ആഴ്ചകളോളം തുടരുമെന്നും റിപ്പോർട്ടുണ്ട്.
കുടിയേറ്റക്കാരെ കൂട്ടത്തോടെ പിടികൂടുകയാണ് ട്രംപ് ഉദ്ദേശിക്കുന്നത്. ഇതിനായി വിവിധ ഫെഡറൽ ഏജൻസികളെ ഉപയോഗിക്കും. ഫെഡറൽ കുടിയേറ്റ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്ത നഗരങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടികൾ.