ഹിസ്ബുള്ളയെ തീർക്കാൻ ഐഡിഎഫ്

തെക്കൻ ലെബനനിലെ ആറു ഗ്രാമങ്ങൾക്ക് കൂടി ഐഡിഎഫ് ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ
 IDF military spokesman Colonel Avi Adrey

ഐഡിഎഫിന്‍റെ സൈനിക വക്താവ് കേണൽ അവിയേ അദ്രെയ്

Updated on

ഹിസ്ബുള്ള ഭീകര സംഘടനയെ ലക്ഷ്യം വച്ചുള്ള വ്യോമാക്രമണങ്ങൾക്ക് മുന്നോടിയായി തെക്കൻ ലെബനനിലെ ആറു ഗ്രാമങ്ങൾക്ക് കൂടി ഐഡിഎഫ് ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. നബാത്തിഹ് അൽ-ഫൗഖ, മെയ്ഫാദൂൺ,ഖലൗയ, ബുർജ് ഖലൗയ, അൽ-മജാദൽ, ശ്രീഫ എന്നിവിടങ്ങളിലെ നിവാസികളോട് കുറഞ്ഞത് ഒരു കിലോമീറ്റർ അകലേയ്ക്ക് ഒഴിഞ്ഞു പോകാൻ നിർദേശം നൽകി.

ഹിസ്ബുള്ള ഭീകര സംഘടനയുടെ വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ഐഡിഎഫ് അതിനെതിരേ ബലപ്രയോഗം നടത്താൻ നിർബന്ധിതരായിരിക്കുകയാണെന്നും എന്നാൽ ജനങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഐഡിഎഫിന്‍റെ സൈനിക വക്താവ് കേണൽ അവിയേ അദ്രെയ് മുന്നറിയിപ്പു നൽകി. നേരത്തേ തെക്കൻ ലെബനനിലെ നാലു ഗ്രാമങ്ങൾക്ക് ഐഡിഎഫ് ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

logo
Metro Vaartha
www.metrovaartha.com