
ഗാസയിലേയ്ക്ക് 40,000 സൈനികരെക്കൂടി വിന്യസിച്ച് ഇസ്രയേൽ
file photo
ഗാസ: ഗാസയിൽ ശക്തമായ ആധിപത്യം സ്ഥാപിച്ച് ഗാസ പിടിച്ചെടുക്കുന്നതിന്‍റെ ഭാഗമായി 40,000 സൈനികരെ കൂടി വിന്യസിച്ചതായി ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി.ഇനിയും 20,000 റിസർവ് സൈനികർ കൂടി ഇവിടേയ്ക്ക് എത്തുമെന്നും ഹമാസ് ശക്തമായതിനാലാണ് കൂടുതൽ സേനയെ ഇവിടേയ്ക്ക് വിന്യസിക്കുന്നതെന്നും ഇസ്രയേൽ അറിയിച്ചു.
ഗാസയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് വിമാനത്തിലൂടെ ജനങ്ങൾക്കിടയിൽ ലഘു ലേഖകൾ സൈനികർ വിതരണം ചെയ്തിരുന്നു. ഗാസയുടെ മിക്ക മേഖലകളും നിലവിൽ ഇസ്രയേൽ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.
ഇപ്പോഴും ശക്തമായ ബോംബാക്രമണമാണ് ഇസ്രയേൽ ഇവിടെ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പലസ്തീൻകാർ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ ഗാസയിൽ 63,633 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.