സൗദി കിരീടാവകാശിക്ക് ഊഷ്മള സ്വീകരണം നൽകി വൈറ്റ് ഹൗസ്

പ്രതിരോധ, ഊർജ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ധാരണ
സൗദി കിരീടാവകാശിക്ക് ഊഷ്മള സ്വീകരണം നൽകി വൈറ്റ് ഹൗസ്

സൗദി കിരീടാവകാശിക്ക് ഊഷ്മള സ്വീകരണം നൽകി വൈറ്റ് ഹൗസ്

photo: white house

Updated on

വാഷിങ്ടൺ: അമെരിക്കൻ സന്ദർശനത്തിന് എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് വൈറ്റ് ഹൗസ് ഊഷ്മള സ്വീകരണമേകി. പ്രസിഡന്‍റ് ട്രംപിന്‍റെ നേതൃത്വത്തിൽ വൈറ്റ്ഹൗസ് സൈന്യത്തിന്‍റെ ഗാർഡ് ഒഫ് ഓണർ, പീരങ്കി സല്യൂട്ട്, യുദ്ധ വിമാനങ്ങളുടെ ആകാശപ്രകടനം എന്നിവയോടെയാണ് കിരീടാവകാശിയെ സ്വീകരിച്ചത്.ഏഴു വർഷത്തിനു ശേഷമാണ് സൗദി ഭരണാധികാരി വാഷിങ്ടണിൽ എത്തുന്നത്.

പ്രസിഡന്‍റ് ട്രംപ് രണ്ടാം തവണ അധികാരമേറ്റതിനു ശേഷം ആദ്യമായി സന്ദർശനം നടത്തിയ രാജ്യങ്ങളിൽ ഒന്നായിരുന്നു സൗദി. അന്ന് നിരവധി കരാറുകളിൽ ഒപ്പു വച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോൾ സൗദി ഭരണാധികാരിയുടെ അമെരിക്കൻ സന്ദർശനം. പ്രതിരോധം , ഊർജം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും ധാരണയായി. സൗദിയുടെ യുഎസിലെ നിക്ഷേപം നാലു ലക്ഷം കോടി ഡോളർ ആയി ഉയർത്തുമെന്ന് ഇരു ഭരണാധികാരികളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com