ഇസ്രയേലിന്‍റെ ഉറ്റ സുഹൃത്ത് യുഎസ് അല്ല, ഇന്ത്യ: വാൻസിനു മറുപടിയുമായി നെതന്യാഹു

140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്നും വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്നും നെതന്യാഹു
Israel's best friendnot US, but India: Netanyahu responds to Vance

ഇസ്രയേലിന്‍റെ ഉറ്റ സുഹൃത്ത് യുഎസ് അല്ല, ഇന്ത്യ: വാൻസിനു മറുപടിയുമായി നെതന്യാഹു

Updated on

ടെൽ അവീവ്: ഇസ്രയേലിന് അമെരിക്ക മാത്രമല്ല സുഹൃത്തുക്കളെന്നും വേറെയും സുഹൃത്തുക്കൾ ഉണ്ടെന്നും ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്‍റെ ഏറ്റവും ശക്തരായ സഖ്യ കക്ഷി യുഎസ് മാത്രമാണെന്ന അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു.

ഇന്ത്യയിൽ നിന്നു തനിക്കു ലഭിക്കുന്ന പിന്തുണ വലുതാണെന്നും ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി. അമെരിക്കൻ വൈസ് പ്രസിഡന്‍റിനെ താൻ ബഹുമാനിക്കുന്നു. വാൻസുമായി വളരെ നല്ലൊരു ബന്ധമുണ്ട്. എന്നാൽ അതിനർഥം അദ്ദേഹം പറയുന്നതിനോടെല്ലാം യോജിക്കുന്നു എന്നല്ല. 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്നും വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതു പോലെ മറ്റു പല രാജ്യങ്ങളിൽ നിന്നും പിന്തുണ ലഭിക്കാറുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com