പാക്കിസ്ഥാനിൽ വീണ്ടും ക്രൈസ്തവ ആക്രമണം

മരണത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട് പതിനേഴുകാരൻ ഇഖ് ലാഖ് മാസിഹ്, തന്നെ ആക്രമിച്ചവരോടു ക്ഷമിച്ചു പ്രാർഥിച്ച് ക്രിസ്ത്യൻ യുവാവ്
Seventeen-year-old Ikh Lakh Masih narrowly escapes death, Christian youth prays for forgiveness from his attackers

തന്നെ ആക്രമിച്ചവരോടു ക്ഷമിച്ചു പ്രാർഥിച്ച് ക്രിസ്ത്യൻ യുവാവ് ഇഖ് ലാഖ് മാസിഹ്

Updated on: 

അജ്നിയൻവാല: പാക്കിസ്ഥാനിലെ ഷെയ്ഖ് പുരയിലെ അജ്നിയൻ വാലയിലെ നസ്രത്ത് കോളനിധാരാളം ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. അവിടെ കഴിഞ്ഞ ആഗസ്റ്റ് 16ന് ഒരു കൂട്ടം മുസ് ലിം തീവ്രവാദികളായ പുരുഷന്മാരുടെ പീഡനത്തിന് ഇരയായ ഒരു പെൺകുട്ടിയെ സഹായിക്കാൻ ശ്രമിച്ചതു മൂലം ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ക്രൈസ്തവനായ കൗമാരക്കാരനാണ് ഇഖ് ലാഖ് മാസിഹ്.

തദ്ദേശവാസിയായ ഒരു മുസ്ലിം പ്രമാണിയുടെ മകൻ അലി ഷാ തന്‍റെ സുഹൃത്തുക്കളോടൊപ്പം എല്ലാ ഞായറാഴ്ചയും നസ്രത്ത് കോളനിയിൽ എത്തുകയും അവിടുത്തെ കുടുംബങ്ങൾ പള്ളിയിലേക്കു പോകും വഴി തദ്ദേശീയരായ ക്രിസ്ത്യാനി പെൺകുട്ടികളെ ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇത് തടയാൻ ശ്രമിച്ചതാണ് ഇഖ് ലാഖ് മാസിഹിനെ അതിക്രൂരമായി മർദ്ദിക്കാൻ മുസ്ലിം തീവ്രവാദികളെ പ്രേരിപ്പിച്ച ഘടകം. ആദ്യം ചെറിയൊരു വാക്കു തർക്കത്തിൽ അത് അവസാനിച്ചു.

പക്ഷേ പിറ്റേന്ന് മാസിഹ് ഒറ്റയ്ക്കായിരുന്നപ്പോൾ അലി ഷായും സംഘവും പിസ്റ്റളുകൾ, മോട്ടോർ സൈക്കിൾ ചെയിനുകൾ, ഇരുമ്പു ദണ്ഡുകൾ എന്നിവയുമായി വന്ന് കടന്ന് ആക്രമിക്കുകയായിരുന്നു. മരണാസന്നനായ ഇഖ് ലാഖിനെ ആശുപത്രിയിലെത്തിക്കാനും ചികിത്സ ലഭ്യമാക്കാനും സാധിച്ചതാണ് അതീവ ഗുരുതരമായ ആക്രമണത്തിൽ നിന്ന് പതിനേഴു വയസുമാത്രം പ്രായമുള്ള ഈ പാക് ക്രൈസ്തവ യുവാവിന്‍റെ രക്ഷയ്ക്കു കാരണമായത്. ഇപ്പോഴും താൻ അവരോടു ക്ഷമിക്കുന്നതായും അവർക്കായി പ്രാർഥിക്കുന്നതായും ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച പോസ്റ്റിലൂടെ ഇഖ് ലാഖ് പറയുന്നു. അതാണ് ഈ ക്രൂരത ഇത്രയധികം വൈറലാകാൻ കാരണം.

അക്രമികൾക്കെതിരേ കേസെടുക്കാൻ ആദ്യം വിസമ്മതിച്ച പാക് പൊലീസ് അക്രമികളായ എട്ടു പേരിൽ മൂന്നു പേരെ ഒഴിവാക്കി ബാക്കി അഞ്ചു പേർക്കെതിരേ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ. തന്‍റെ മുറിവുകളിൽ 70 ശതമാനവും സുഖം പ്രാപിച്ചു വരുന്നതായും മാസിഹ് സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പിൽ അറിയിച്ചു. നിലവിൽ കേസെടുത്തതിന്‍റെ പേരിൽ തങ്ങൾക്ക് ജീവനു ഭീഷണിയുണ്ടെന്ന് ഇഖ് ലാഖിന്‍റെ കുടുംബം വ്യക്തമാക്കി.