ഇറാനു മുന്നറിയിപ്പു നൽകി ഖത്തർ

രാജ്യത്തിന്‍റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ച് ആക്രമണം അഴിച്ചു വിടുന്നത് അനുവദിക്കാനാവില്ല
Qatar's Foreign Ministry spokesman Majid Al-Ansari

ഖത്തറിന്‍റെ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി

credit: AFPTV / AFP

Updated on

AFPTV / AFP)

ഇറാൻ ഖത്തറിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരേ ആക്രമണം അഴിച്ചു വിടുന്നതായി ഖത്തറിന്‍റെ വിദേശകാര്യ മന്ത്രാലയ വക്താവ്. ഇറാനിയൻ ഡ്രോൺ ആക്രമണങ്ങൾ മൂലം ഖത്തറിന്‍റെ വാതക ഉൽപാദനം നിർത്തി വച്ചതിനു ശേഷം ഒരാഴ്ച കഴിഞ്ഞിട്ടും രാജ്യത്തിന്‍റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ച് ആക്രമണം അഴിച്ചു വിടുന്നത് അനുവദിക്കാനാവില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഖത്തർ ഇറാനു നൽകുന്നത്.

ഈ ആക്രമണങ്ങളെ എന്തു പറഞ്ഞ് ഇറാനികൾ ന്യായീകരിച്ചാലും അത് അനുവദിക്കില്ലെന്നും ഖത്തറിന്‍റെ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി പറഞ്ഞു. എന്നാൽ ഖത്തറിലെ ഏതു സിവിലിയൻ സൗകര്യങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ട് ആക്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇത്തരത്തിൽ പ്രാദേശിക ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം ലോകമെമ്പാടും വൻ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com