

മെക്സിക്കോയിലെ ഇസ്രായേൽ അംബാസഡർ ഐനാറ്റ് ക്രാൻസ്-നീഗർ.
photo credit: MINISTRY OF FOREIGN AFFAIRS
മെക്സിക്കോയിലെ ഇസ്രയേൽ അംബാസിഡറെ വധിക്കാൻ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ ഭീകരാക്രമണം മെക്സിക്കോ പരാജയപ്പെടുത്തിയതായി മെക്സിക്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അംബാസിഡറെ വെനിസ്വേലൻ എംബസിയിൽ വച്ചു വധിക്കാനായിരുന്നു ഇറാന്‍റെ പദ്ധതി. മെക്സിക്കൻ മേഖലയിലെ ഇസ്രയേലി, അമെരിക്കൻ താൽപര്യങ്ങൾക്കെതിരായ ആക്രമണത്തിന്‍റെ ഭാഗമായി അംബാസിഡർ ഐനാറ്റ് ക്രാൻസ്-നീഗറിനെ വധിക്കാനായിരുന്നു ഐആർജിസിയുടെ പദ്ധതിയെന്ന് അമെരിക്കൻ-ഇസ്രയേൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ഹീബ്രു മാധ്യമമായ എൻ12 ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിനു മണിക്കൂറുകൾക്കു ശേഷമാണ് വിദേശകാര്യ മന്ത്രാലയം ഇറാന്‍റെ വധശ്രമം സ്ഥിരീകരിച്ചു പ്രഖ്യാപനം നടത്തിയത്.
2025 ന്‍റെ തുടക്കത്തിൽ തന്നെ ഇസ്രയേലി അംബാസിഡറെ വധിക്കാൻ ഇറാന്‍റെ ഐആർജിസി പദ്ധതിയിട്ടിരുന്നു. ഈ ഗൂഢാലോചന മെക്സിക്കൻ ഉദ്യോഗസ്ഥർ അട്ടിമറിച്ചതോടെ ഇനി ഇസ്രയേലി അംബാസിഡർക്കെതിരെ സജീവമായ ഭീഷണികൾ ഒന്നും തന്നെയില്ലെന്ന് അമെരിക്കൻ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടുണ്ട്.