young Hindu man was killed in a mob, bangaldesh

ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു

ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു; മതനിന്ദയെന്ന് ആരോപണം

അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ
Published on

ധാക്ക: ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രി മൈമെൻസിങ് ജില്ലയിലെ ഭാലുകയിലാണ് സംഭവം. ദീപു ദാസ് എന്ന ആളാണ് കൊല്ലപ്പെട്ടത്. തല്ലിക്കൊന്ന ശേഷം യുവാവിന്‍റെ മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചതായാണ് വിവരം.

സംഭവത്തെ മുഹമ്മദ് യുനൂസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അപലപിച്ചു. പ്രാദേശിക വസ്ത്രനിർമാണ ശാലയിൽ ജോലി ചെയ്യുകയായിരുന്നു ഈ യുവാവ്.

മത നിന്ദ ആരോപിച്ച് ആൾക്കൂട്ടം ഇതര മതസ്ഥനായ ഇയാളെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് മരണപ്പെട്ട ഇയാളുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com