
പിറ്റ്ബുൾ
വളർത്തുനായയുടെ കാൽ തട്ടി അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്. യുഎസിലെ മെംഫിസിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട ഓറിയോയെന്ന നായയാണ് ഉടമയെ അബദ്ധത്തിൽ വെടിവെച്ച് പരുക്കേൽപ്പിച്ചത്. കിടക്കയിൽ കിടക്കുമ്പോൾ യുവാവിനെ ഓറിയോ അബദ്ധത്തിൽ ട്രിഗർ വലിച്ച് വെടിവെയ്ക്കുകയായിരുന്നുവെന്ന് യുവാവ് മൊഴി നൽകി.
എന്നാല്‍, തോക്ക് കണ്ടെത്താന്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. സംഭവത്തിന് ശേഷം തോക്ക് സ്ഥലത്ത് നിന്നു മാറ്റിയെന്നും നായയും ഉടമയും സുഖമായി ഇരിക്കുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.