US to acquire ownership of TikTok

ടിക് ടോക് ഉടമസ്ഥാവകാശം നേടാൻ യുഎസ്

getty images

ടിക് ടോക് ഉടമസ്ഥാവകാശം നേടാൻ യുഎസ്

ഉടമസ്ഥാവകാശ കൈമാറ്റ കരാറിൽ അമെരിക്കയും ചൈനയും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ
Published on

ന്യൂയോർക്ക്: ടിക് ടോക്കിന്‍റെ ഉടമസ്ഥാവകാശം കൈമാറാൻ യുഎസ്-ചൈന ധാരണയായി. യുഎസിലെ ടിക് ടോക്ക് ആപ്പ്, ഡേറ്റ, അനുബന്ധ സാങ്കേതിക വിദ്യകൾ എന്നിവ അമെരിക്കൻ കമ്പനികൾക്ക് കൈമാറാൻ തീരുമാനിച്ചതായി ചൈന അറിയിച്ചു. എന്നാൽ ഏതൊക്കെ കമ്പനികൾക്കാണ് ഉടമസ്ഥാവകാശം കൈമാറുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

നിലവിൽ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോക് ഉടമസ്ഥർ. 170 മില്യൺ ഉപയോക്താക്കളുള്ള ഈ ആപ് വാങ്ങാൻ വൻകിട അമെരിക്കൻ കമ്പനികൾ രംഗത്തുണ്ടെന്ന് ഡോണൾഡ് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.ജെഫ് ബെസോസിന്‍റെ ആമസോൺ ഉൾപ്പടെ ടിക് ടോക് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അമെരിക്കയിൽ ടിക് ടോക്കിന് നേരിട്ട നിരോധന ഉത്തരവ് നടപ്പാക്കാനുള്ള സമയ പരിധി ട്രംപ് നീട്ടി നൽകി. ഈ ധാരണയിലൂടെ ടിക് ടോക്കിന്‍റെ അമെരിക്കയിലെ പ്രവർത്തനങ്ങൾ തുടരാനും ഡേറ്റാ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കൈമാറ്റത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തു വരുമെന്നാണ് കരുതുന്നത്.

logo
Metro Vaartha
www.metrovaartha.com