വെടി നിർത്തൽ യുദ്ധാന്ത്യമല്ല: മൊജ്തബ ഖമനേയി

വെടിനിർത്തലിനെതിരേ അമെരിക്കയോ ഇസ്രയേലോ പ്രവർത്തിച്ചാൽ തിരിച്ചടി രൂക്ഷമെന്ന് ഇറാൻ
Ceasefire is not the end of war: Mojtaba Khamenei

വെടി നിർത്തൽ യുദ്ധാന്ത്യമല്ല: മൊജ്തബ ഖമനേയി

file photo

Updated on

ടെഹ്റാൻ: ഇപ്പോൾ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ യുദ്ധത്തിന്‍റെ അവസാനമല്ലെന്നും വെടിനിർത്തലിനെതിരേ അമെരിക്കയോ ഇസ്രയേലോ പ്രവർത്തിച്ചാൽ തിരിച്ചടിയെന്നും ഇറാൻ. ഇത് യുദ്ധാന്ത്യമല്ലെന്നും എന്നാൽ എല്ലാ സൈനിക വിഭാഗങ്ങളും പരമോന്നത നേതാവിന്‍റെ ഉത്തരവ് പാലിച്ച് വെടി നിർത്തണമെന്നും ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി പ്രസ്താവനയിൽ പറഞ്ഞു.

അമെരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തലിന് സമ്മതിച്ചതിനെ തുടർന്ന് വെടി വയ്പ് നിർത്താൻ എല്ലാ സൈനിക യൂണിറ്റുകൾക്കും നിർദേശം നൽകിയതായാണ് റിപ്പോർട്ട്. അമെരിക്കയോ ഇസ്രയേലോ ഏതെങ്കിലും തരത്തിൽ ഇതിനെതിരായി പ്രവർത്തിച്ചാൽ തങ്ങളുടെ കൈകൾ ട്രിഗറിൽ തന്നെയാണെന്നും മൊജ്തബ ഖമനേയി കൂട്ടിച്ചേർത്തു.

ശത്രുവിന്‍റെ ഭാഗത്തുനിന്ന് ചെറിയൊരു തെറ്റ് സംഭവിച്ചാല്‍ പോലും അതിനെ പൂര്‍ണ്ണ ശക്തിയോടെ നേരിടുമെന്നും ഇറാന്‍റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇറാനിലെ ജനങ്ങളുടെ ത്യാഗത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇറാന്‍റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com