

ലിയോ പാപ്പ
file photo
വത്തിക്കാൻ സിറ്റി: ഇറാനിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് വീണ്ടും ആഹ്വാനം ചെയ്ത് ലിയോ മാർപ്പാപ്പ. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ പതിവു ഞായറാഴ്ച പ്രസംഗത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് മാർപ്പാപ്പയുടെ ആഹ്വാനം. ഇറാനിൽ ഇപ്പോൾ നടക്കുന്നത് അതിഭീകരമായ ഹിംസയാണ്. ആയിരക്കണക്കിനു പേർക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. എണ്ണമറ്റ ആളുകളെ അത് സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യിപ്പിക്കുന്നു.
ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഇറാനെതിരേയുള്ള അമെരിക്കൻ-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിൽ കൊല്ലപ്പെടുന്നത് അത്രയും നിരപരാധികളാണ്. ലെബനനിലെ സ്ഥിതി ആശങ്കാജനകമാണ്. അക്രമം ഒരിക്കലും സമാധാനത്തിലേയ്ക്കു നയിക്കില്ലെന്നും മാർപ്പാപ്പ ഓർമിപ്പിച്ചു. ലെബനനിലെ പ്രതിസന്ധിക്ക് ചർച്ചകളിലൂടെ ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് മാർപ്പാപ്പ ഓർമിപ്പിച്ചു.