
സെലൻസ്കി-ട്രംപ് കൂടിക്കാഴ്ച വെള്ളിയാഴ്ച
getty images
കീവ്: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി വരുന്ന വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ഇരു നേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നേരിട്ടുള്ള കൂടിക്കാഴ്ച.
യുക്രെയ്ന്‍റെ വ്യോമപ്രതിരോധം ഉൾപ്പടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച നടത്തും. സെലൻസ്കിയുടെ സന്ദർശനത്തിനു മുന്നോടിയായി യുക്രെയ്ൻ പ്രധാനമന്ത്രി യൂലിയ സ്വെറിഡെങ്കോയുടെ നേതൃത്വത്തിലുള്ള സംഘം അമെരിക്കയിൽ എത്തും.
നാളുകളായി റഷ്യയെ ചെറുക്കാൻ യുഎസിന്‍റെ ദീർഘ ദൂര മിസൈൽ നൽകണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ നീണ്ടു പോകുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് അമെരിക്കയുടെ ദീർഘദൂര ടോമാഹോക്ക് മിസൈൽ യുക്രെയ്ന് നൽകുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയതിനു പിന്നാലെയാണ് സെലൻസ്കി വരുന്ന വെള്ളിയാഴ്ച അമെരിക്കൻ സന്ദർശനം നടത്തുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.