നിദാൽ ഹസന്‍റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യില്ല: ട്രംപ്

നിരവധി പേരുടെ താൽപര്യങ്ങൾ പരിഗണിച്ചാണ് വധശിക്ഷ സംപ്രേക്ഷണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ട്രംപ്
Nidal Hasan's execution will not be live-streamed: Trump

നിദാൽ ഹസന്‍റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യില്ല: ട്രംപ്

Updated on: 

വാഷിങ്ടൺ: ഫോർട്ട് ഹുഡ് സൈനിക താവളത്തിലെ വെടിവയ്പു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ നിദാൽ ഹസന്‍റെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫയറിങ് സ്ക്വാഡ് വഴി നടപ്പാക്കുന്ന വധശിക്ഷ പൊതുജനങ്ങൾക്ക് കാണാനായി ലൈവ് സ്ട്രീം ചെയ്യുമെന്ന പെന്‍റഗണിന്‍റെ പ്രഖ്യാപനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് തീരുമാനം.

ഭീകരവാദികളെ അമെരിക്ക എങ്ങനെയാണ് നേരിടുന്നതെന്നതിന്‍റെ ശക്തമായ സന്ദേശമാകുമെന്ന പ്രതീക്ഷയിലാണ് വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യാൻ ആലോചിച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ നിരവധി പേരുടെ താൽപര്യങ്ങൾ പരിഗണിച്ചാണ് വധശിക്ഷ സംപ്രേക്ഷണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പു നിശ്ചയിച്ച പ്രകാരം ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് ടെക്സസിലെ സൈനിക താവളത്തിൽ ഫയറിങ് സ്ക്വാഡ് വഴി വധശിക്ഷ നടപ്പാക്കുമെന്നും ട്രംപ് അറിയിച്ചു.

2009ൽ ഫോർട്ട് ഹുഡ് സൈനിക താവളത്തിലുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെടുകയും 30ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അന്ന് യുഎസ് സൈന്യത്തിൽ മനോരോഗ വിദഗ്ധനായി സേവനമനുഷ്ഠിച്ചിരുന്ന നിദാൽ മാലിക് ഹസന് വധശിക്ഷ വിധിച്ചത്.

logo
Metro Vaartha
www.metrovaartha.com