ബോണ്ടി ബീച്ച് കൂട്ടക്കൊല: കൊലയാളിയുടെ മൃതദേഹം പോലും തങ്ങൾക്കു വേണ്ടെന്ന് ഭാര്യ

ഈ മാസം 14 നാണ് ലോകത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്
Naveed akram

നവീദ് അക്രം 

file photo

Updated on

സിഡ്നി: ബോണ്ടി ബീച്ചിലെ കൂട്ടക്കൊലയാളികളിൽ ഒന്നാമനായ സാജിതിന്‍റെ മൃതദേഹം പോലും തനിക്കു കാണേണ്ടെന്ന് ഭാര്യ. ഓസ്ട്രേലിയയിലെ സിഡ്നിക്കു സമീപമുള്ള ബോണ്ടി ബീച്ചിൽ പത്തു വയസുള്ള കുട്ടിയടക്കം 16 ഓളം ജൂതരെ കൂട്ടക്കൊല ചെയ്ത കൂട്ടക്കൊലയാളികളിൽ ഒരാളായ സാജിത് അക്രമിന്‍റെ മൃതദേഹം തങ്ങൾക്ക് വേണ്ടെന്നാണ് അക്രമിന്‍റെ ഭാര്യ വ്യക്തമാക്കിയത്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സാജിദ് അക്രമും മകനും ചേർന്നാണ് കൂട്ടക്കൊല നടത്തിയത്. ഈ മാസം 14 നാണ് ലോകത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. പൊലീസ് നടത്തിയ തിരിച്ചടിയിൽ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. തങ്ങൾ ജെർവിസ് ബേയിലേയ്ക്ക് വിനോദ സഞ്ചാരത്തിനു പോകുകയാണെന്നാണ് സാജിദ് അക്രമും മകനും കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. കൂട്ടക്കൊലയ്ക്കു മുമ്പ് മാസങ്ങളോളം സാജിദ് അക്രം പലയിടങ്ങളിലായി മാറി മാറി താമസിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com