ടെക്സസിൽ സ്വന്തം കുടുംബത്തെ ഭീഷണിപ്പെടുത്തിയ ഇന്ത്യൻ യുവാവ് പിടിയിലായി

സ്വന്തം കുടുംബത്തിനു നേരെ വധഭീഷണി മുഴക്കിയ യുവാവ് വീടിനു തീയിടാനും ശ്രമിച്ചു
Manoh Sai Lella(22)

മനോഹ് സായ് ലെല്ല(22

file photo 

Updated on

ടെക്സസ്: അമെരിക്കയിലെ ടെക്സസിൽ സ്വന്തം കുടുംബാംഗങ്ങൾക്കെതിരെ വധ ഭീഷണി മുഴക്കുകയും വീടിനു തീയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് പൊലീസ് പിടിയിലായി. യൂണിവേഴ്സിറ്റി ഒഫ് ടെക്സസിലെ സീനിയർ വിദ്യാർഥിയായ മനോഹ് സായ് ലെല്ല(22) എന്ന യുവാവിനെയാണ് ഫ്രിസ്കോ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

യുവാവ് കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് ബന്ധുക്കൾ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇയാൾ സ്വന്തം വീടിനു തീയിടാൻ ശ്രമിച്ചിരുന്നതായും പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇത് വീട്ടുകാരെ വലിയ രീതിയിൽ ഭീതിയിലാക്കി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ഭീഷണിപ്പെടുത്തൽ, വീടിനു നാശനഷ്ടങ്ങൾ വരുത്താൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്നും യുവാവിനെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com