

സൊഹ്റാൻ മംദാനി
വാഷിങ്ടൺ: ന‍്യൂയോർക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത‍്യൻ വംശജനുമായ സൊഹ്റാൻ മംദാനിയെ തെരഞ്ഞെടുത്തു. മുൻ ഗവർണർ ആൻഡ്രൂ ക്വോമോ, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കർട്ടിസ് സ്ലീവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനി വിജയം ഉറപ്പിച്ചത്.
ന‍്യൂയോർക്ക് മേയറാകുന്ന ആദ‍്യ ഇന്ത‍്യൻ അമെരിക്കൻ മുസ്‌ലിമാണ് 34 കാരനായ സൊഹ്റാൻ മംദാനി. തെരഞ്ഞെടുപ്പിൽ 17 ലക്ഷം പേർ വോട്ട് ചെയ്തതായി ന‍്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻ അറിയിച്ചു.