ക്രിക്കറ്റിനോട് പ്രിയം, പിന്നാലെ ഓണസദ്യയും മാങ്ങാ അച്ചാറും; '2024' ഹോട്ട് സെർച്ച് | Video

സിനിമകളിൽ ഏറ്റവുമധികം ആളുകൾ തെരഞ്ഞത് രാജ്കുമാര്‍ റാവു- ശ്രദ്ധ കപൂർ ചിത്രം 'സ്ത്രീ 2' എന്ന ഹിന്ദി ചിത്രത്തെക്കുറിച്ചാണ്. രണ്ട് മലയാളം സിനിമകളും പട്ടികയിൽ

2024 അവസാനിക്കാറായി... ഗൂഗിളിൽ ഈ വർഷം ഇന്ത്യക്കാർ തെരഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ് ഗൂഗിൾ. ഐപിഎല്ലാണ് ഇന്ത്യക്കാർ ഏറ്റവുമധികം തെരഞ്ഞതെന്നാണ് ഗൂഗിൾ റിപ്പോർട്ടിലുള്ളത്. രണ്ടാം സ്ഥാനത്ത് 'ട്വന്‍റി 20 വേൾഡ് കപ്പ്' സ്ഥാനം പിടിച്ചു. 'ഭാരതീയ ജനതാ പാർട്ടി' (BJP), '2024 ഇലക്ഷൻ റിസൽറ്റ്' എന്നിവ മൂന്നും നാലും സ്ഥാനത്ത് ഇടം പിടിച്ചു. 2024 ഒളിമ്പിക്സാണ് അഞ്ചാം സ്ഥാനത്ത്.

2024 ൽ ഏറ്റവും അധികം ആളുകൾ തെരഞ്ഞ വ്യക്തി ഗുസ്തി താരം വിനേഷ് ഫോഗട്ടാണ്. രാഷ്ട്രീയ നേതാക്കളായ നിതീഷ് കുമാര്‍, ചിരാഗ് പസ്വാന്‍, ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ, പവന്‍ കല്യാണ്‍ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റുള്ളവർ.

സിനിമകളിൽ ഏറ്റവുമധികം ആളുകൾ തെരഞ്ഞത് രാജ്കുമാര്‍ റാവു - ശ്രദ്ധാ കപൂർ ചിത്രം 'സ്ത്രീ 2'. 'കല്‍ക്കി 2898 എ.ഡി', '12th ഫെയില്‍', 'ലാപതാ ലേഡീസ്' എന്നിവയും പട്ടികയിലുണ്ട്. ആദ്യ പത്തിൽ മലയാള ചിത്രങ്ങളായ മഞ്ഞുമ്മൽ ബോ‍യ്സും ആവേശവും ഇടം പിടിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

ഗൂഗിളിന്‍റെ 'ഹം ടു സെര്‍ച്ച്' ഫീച്ചര്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ പാട്ട് 'നാദാനിയാം' ആണ്. മലയാള സിനിമയായ ആവേശത്തിലെ 'ഇല്ലൂമിനാറ്റി'യാണ് മൂന്നാം സ്ഥാനത്ത്.

അർഥം അറിയാൻ ഏറ്റവും അധികം ആളുകൾ തെരഞ്ഞത് 'all eys on rafah' എന്ന വാക്കാണ്. അകായ്, സെർവിക്കൽ കാൻസർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

'near me' സെർച്ചിൽ വായു ഗുണനിലവാരത്തെക്കുറിച്ചാണ് ആളുകൾ കൂടുതലായി തെരഞ്ഞത്. പിന്നാലെ മലയാളികളുടെ ഓണ സദ്യയും ഇടം പിടിച്ചിട്ടുണ്ട്. 'തൊട്ടടുത്ത് ലഭിക്കുന്ന ഓണസദ്യ'യും ആളുകൾ ഗൂഗിളിലൂടെ അന്വേഷിച്ചു.

ഇന്ത്യക്കാർ ഏറ്റവുമധികം തെരഞ്ഞ റെസിപ്പി ഫാഷൻ ഫ്രൂട്ട് കൊണ്ട് ഉണ്ടാക്കുന്ന കോക്‌ടെയിലിനെക്കുറിച്ചാണ്. മാങ്ങാ അച്ചാറാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com