major award winners 2023
major award winners 2023

കൈനിറയെ പുരസ്കാരങ്ങൾ; 2023 ലെ പ്രധാന പുരസ്കാര ജേതാക്കളിലൂടെ...

2023 ലെ വിവിധ പുരസ്കാര ജേതാക്കളെ പരിചയപ്പെടാം

നമിത മോഹനൻ

എല്ലാ തവണയും എന്ന പോലെ ഈ വർഷവും നിരവധി പുരസ്കാരങ്ങളാണ് മലയാളത്തിന്‍റെ കലാ കായിക സാഹിത്യ സാംസ്കാരിക മേഖലകളിലുള്ള പ്രഗത്ഭരെ തേടിയെത്തിയത്. 2023 ലെ വിവിധ പുരസ്കാര ജേതാക്കളെ പരിചയപ്പെടാം.

ജെ.സി. ഡാനിയേൽ പുരസ്ക്കാരം

ടി.വി. ചന്ദ്രൻ
ടി.വി. ചന്ദ്രൻ

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2022 ലെ ജെ.സി. ഡിനിയേൽ പുരസ്ക്കാരം സംവിധായകൻ ടി.വി. ചന്ദ്രന് ലഭിച്ചു. 5 ലക്ഷം രൂപയാണ് സമ്മാനത്തുക

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം

വിൻസി അലോഷ്യസ് |  മമ്മൂട്ടി
വിൻസി അലോഷ്യസ് | മമ്മൂട്ടി

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മമ്മൂട്ടിയും മികച്ച നടിയ്ക്കുള്ള പുരസ്കാരം വിൻസി അലോഷ്യസും നേടി. നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച സംവിധായകനായത് മഹേഷ് നാരായണൻ ആണ്, അറിയിപ്പ് എന്ന ചിത്രമാണ് മഹേഷിനെ അവാർഡിന് അർഹനാക്കിയത്.മികച്ച ജനപ്രിയ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രവും നേടി.

യൂത്ത് ഐക്കൺ പുരസ്ക്കാരം

പി.ആർ ശ്രീജേഷ്|ആസിഫ് അലി
പി.ആർ ശ്രീജേഷ്|ആസിഫ് അലി

സംസ്ഥാന യുവജനകമ്മീഷന്‍റെ യൂത്ത് ഐക്കൺ പുരസ്ക്കാരത്തിന് നടൻ ആസിഫ് അലി, ഹോക്കി താരം പി.ആർ. ശ്രീജേഷ്, സാഹിത്യകാരി എം.കെ. ഷബിത, സംരംഭക അതിര ഫിറോസ്, ഗാന്ധി ഭവൻ സാരഥി അമൽ രാജ് എന്നിവർ അർഹരായി

ഓടക്കുഴൽ പുരസ്കാരം

അംബികാസുതൻ മാങ്ങാട്
അംബികാസുതൻ മാങ്ങാട്

2022ലെ ഓടക്കുഴൽ പുരസ്കാരം അംബികാസുതൻ മാങ്ങാടിന് ലഭിച്ചു. പ്രാണവായു എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഗൗരിയമ്മ പുരസ്‌ക്കാരം

അലെയ്ഡ ഗുവേര
അലെയ്ഡ ഗുവേര

പ്രഥമ ഗൗരിയമ്മ പുരസ്‌ക്കാരം ക്യൂബക്കാരിയും ഡോക്ടറും ക്യൂബൻ വിപ്ലവ നായകൻ ഏർണസ്റ്റോ ചെഗുവേരയുടെ മകളുമായ അലെയ്ഡ ഗുവേരയ്ക്ക്. മനുഷ്യാവകാശ സാമൂഹിക മേഖലയില്‍ അലെയ്ഡ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവരെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പോരാടുന്ന വ്യക്തി കൂടിയാണ് അലെയ്ഡ. 3000 അമെരിക്കന്‍ ഡോളറും ഒരു ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ട അവാര്‍ഡ്.

നിയമസഭാ ലൈബ്രറി പുരസ്ക്കാരം

ടി. പത്മനാഭൻ
ടി. പത്മനാഭൻ

കേരള നിയമസഭ ലൈബ്രറി പുരസ്ക്കാരം സാഹിത്യകാരൻ ടി. പത്മനാഭന്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ്. അശോകന്‍ ചരുവില്‍ ചെയര്‍മാനും ഡോ. ജോര്‍ജ് ഓണക്കൂര്‍, നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

ഹരിവരാസനം പുരസ്ക്കാരം

 ശ്രീകുമാരൻ തമ്പി
ശ്രീകുമാരൻ തമ്പി

2023 ലെ ഹരിവരാസനം പുരസ്ക്കാരം ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചു. സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്താണു പുരസ്കാരം. ഒരു ലക്ഷം രൂപയാണ് സമ്മാന തുക.

പത്മശ്രീ

വി.പി. അപ്പുക്കുട്ട പൊതുവാൾ|സി.ഐ. ഐസക്ക്| എസ്.ആർ.ഡി. പ്രസാദ്| ചെറുവയൽ കെ. രാമൻ
വി.പി. അപ്പുക്കുട്ട പൊതുവാൾ|സി.ഐ. ഐസക്ക്| എസ്.ആർ.ഡി. പ്രസാദ്| ചെറുവയൽ കെ. രാമൻ

ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരം മലയാളിയായ ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാൾ ഉൾപ്പെടെ നാല് മലയാളികൾക്ക് ലഭിച്ചു.അപ്പുക്കുട്ട പൊതുവാളിന് പുറമെ മലയാളികളായ സി.ഐ. ഐസക്ക്, എസ്.ആർ.ഡി. പ്രസാദ്, ചെറുവയൽ കെ. രാമൻ എന്നിവരുൾപ്പെടെ 91 പേരാണ് പത്മശ്രീക്ക് അർഹരായത്.

വനിത രത്ന

കെ.സി. ലേഖ| നിലമ്പൂർ ആയിഷ|ഡോ. ആർ. എസ് സിന്ധു
കെ.സി. ലേഖ| നിലമ്പൂർ ആയിഷ|ഡോ. ആർ. എസ് സിന്ധു

കേരള സർക്കാരിന്‍റെ വനിത രത്ന പുരസ്ക്കാരങ്ങൾ കെ.സി. ലേഖ, നിലമ്പൂർ ആയിഷ, ലക്ഷ്മി എൻ. മോഹനൻ, ഡോ. ആർ. എസ് സിന്ധു എന്നിവർക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനം.

എം. മുകുന്ദൻ
എം. മുകുന്ദൻ

2023 ലെ തകഴി പുരസ്ക്കാരത്തിന് സാഹിത്യ കാരൻ എം. മുകുന്ദൻ അർഹനായി. 50,000 രൂപയാണ് പുരസ്ക്കാര തുക.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം

 പ്രിയ എ.എസ്
പ്രിയ എ.എസ്

കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളത്തിലെ ബാലസാഹിത്യ പുരസ്‌കാരം പ്രിയ എ.എസിനും യുവ സാഹിത്യ പുരസ്‌കാരം ഗണേഷ് പൂത്തൂരിനും ലഭിച്ചു. 50,000 രൂപയും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രിയ എഎസിന്‍റെ 'പെരുമഴയത്തെ കുഞ്ഞിതളുകള്‍' എന്ന കൃതിക്കാണ് പുരസ്‌കാരം.

കൈരളി പുരസ്ക്കാരം

ഡോ. എം ലീലാവതി
ഡോ. എം ലീലാവതി

കേരള സർക്കാരിന്‍റെ 2021 ലെ കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്ക്കാരം എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിക്ക് ലഭിച്ചു. മാനവിക വിഷയ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം. 2.5 ലക്ഷം രൂപയാണ് സമ്മാനത്തുക.

വയലാർ പുരസ്ക്കാരം

 ശ്രീകുമാരൻ തമ്പി
ശ്രീകുമാരൻ തമ്പി

2023 ലെ വയലാർ പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥയ്ക്കാണ് പുരസ്ക്കാരം. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.

എഴുത്തച്ഛൻ പുരസ്ക്കാരം

പ്രഫ എസ്.കെ. വസന്തൻ
പ്രഫ എസ്.കെ. വസന്തൻ

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്‍റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്ക്കാരം ഭാഷാ ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രഫ എസ്.കെ. വസന്തൻ അർഹനായി. 5 ലക്ഷം രൂപയാണ് സമ്മാനത്തുക.

കേരള ജ്യോതി പുരസ്‌കാരം

ടി. പത്മനാഭൻ
ടി. പത്മനാഭൻ

2023 ലെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭന് ലഭിച്ചു. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ്(റിട്ട.) എം. ഫാത്തിമ ബീവി, കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂര്‍ത്തി(സൂര്യ കൃഷ്ണമൂര്‍ത്തി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിന് അര്‍ഹരായി)

നിയമസഭാ പുരസ്ക്കാരം

എം.ടി. വാസുദേവൻ നായർ
എം.ടി. വാസുദേവൻ നായർ

കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ ‘നിയമസഭാ അവാർഡ്’ എം.ടി വാസുദേവൻ നായർക്ക്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com