

823 വർഷത്തിലൊരിക്കൽ: 'മിറക്കിളിലിൻ' പ്രതിഭാസത്തിന്‍റെ വാസ്തവം അറിയാം!
february calendar
2026 ആരംഭിച്ചു. പുതിയ കലണ്ടറുകൾ ആളുകളുടെ കൈകളിലെത്തി. ഇപ്പോഴിതാ ഫെബ്രുവരിയിലെ ദിവസങ്ങളുടെയും ആഴ്ചകളുടെയും പ്രത്യേകതകളാണ് ചർച്ചയാവുന്നത്. ഫെബ്രുവരിയിൽ 28 ദിവസങ്ങൾ. അതിൽ 4 ശനി, 4 ഞായർ, 4 തിങ്കൾ, 4 ചൊവ്വ, 4 ബുധൻ, 4 വ്യാഴം, 4 വെള്ളി എന്നിങ്ങനെയാണ് വരുന്നത്.
823 വർഷത്തിലൊരിക്കൽ മാത്രമേ ഇങ്ങനെയൊരു പ്രതിഭാസം നടക്കൂ അത്ര, ഇതിനെ മിറക്കിളിലിൻ എന്നാണ് പറയുന്നത്. എന്നുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.
എന്നാൽ സത്യം ഇങ്ങനെയൊന്നുമല്ല, ഫെബ്രുവരി 28 ദിവസം വരുന്ന എല്ലാ മസവും ഇങ്ങനെ തന്നെയാവും. 4 വർഷത്തിലൊരിക്കൽ ഫെബ്രുവരി 29 വരുമ്പോൾ മാത്രമാണ് ഇതിന് മാറ്റം വരിക എന്നതാണ് വാസ്തവം.
ഫെയ്സ് ബുക്കിലൂടെയാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നത്. ഇതിന് താഴെ തിരുത്തലുമായി നിരവധി പേരാണ് എത്തുന്നത്.