സർവം സഹകരണം എഐ

സംയുക്ത പ്രഖ്യാപനം അംഗീകരിച്ച് ‌88 രാജ്യങ്ങളും
All-round cooperation AI

സർവം സഹകരണം എഐ

symbolic image 

Updated on

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ആഗോള സഹകരണം പ്രഖ്യാപിച്ച് എഐ ഇംപാക്റ്റ് ഉച്ചകോടിക്ക് സമാപനം. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ആഗോള സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. യുഎസും യുകെയും ചൈനയുമടക്കം 88 രാജ്യങ്ങളും അന്താരാഷ്‌ട്ര സംഘടനകളും സർവജന ഹിതായ, സർവജന സുഖായ” അഥവാ എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം എന്ന തത്വത്തിലധിഷ്ഠിതമായ പ്രഖ്യാപനത്തെ പിന്തുണച്ചു.

നിർമിതബുദ്ധിയുടെ ഗുണഫലങ്ങൾ മാനവരാശി തുല്യമായി പങ്കിടണമെന്ന് അടിവരയിടുന്ന പ്രഖ്യാപനം മുൻഗണന നൽകുന്ന കാര്യങ്ങള്‍ ഇവയാണ്: അന്താരാഷ്ട്ര സഹകരണവും ബഹുതല പങ്കാളിത്തവും ശക്തിപ്പെടുത്തുക, ദേശീയ പരമാധികാരത്തെ ബഹുമാനിക്കുക, സുതാര്യവും വിശ്വസനീയവുമായ ചട്ടക്കൂടുകളിലൂടെ എഐ വികസിപ്പിക്കുക

ഏഴ് പ്രവർത്തന സ്തംഭങ്ങൾ

-ആഗോള എഐ സഹകരണത്തിന്‍റെ അടിത്തറയായി ഏഴ് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം, എഐ വിഭവങ്ങളുടെ ജനാധിപത്യവത്കരണം , സാമ്പത്തിക വളർച്ചയും സാമൂഹ്യ നന്മയും

, സുരക്ഷിതവും വിശ്വസനീയവുമായ എഐ, ശാസ്ത്രത്തിനായി എഐ, സാമൂഹ്യ ശാക്തീകരണത്തിന്‍റെ പ്രാപ്യത, മനുഷ്യവിഭവശേഷി വികസനം, പ്രതിരോധാത്മകവും കാര്യക്ഷമവും നൂതനവുമായ എഐ സംവിധാനങ്ങൾ.

പ്രഖ്യാപിക്കപ്പെട്ട പ്രധാന ആഗോള നേട്ടങ്ങൾ

സ്വയംസന്നദ്ധവും സഹകരണപൂര്‍ണവുമായ സംരംഭങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിച്ചു, നിര്‍മിതബുദ്ധിയുടെ ജനാധിപത്യപരമായ വ്യാപനത്തിന് നയരേഖ, അടിസ്ഥാന എഐ വിഭവങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കും, പ്രാദേശിക നൂതനാശയ ആവാസവ്യവസ്ഥയ്ക്ക് പിന്തുണ.

ഗ്ലോബല്‍ എഐ ഇംപാക്റ്റ് കോമണ്‍സ്

എഐ ഉപയോഗം ആഗോളതലത്തിൽ വ്യാപിപ്പിക്കാനും ആവർത്തിക്കാനുമുള്ള സംവിധാനം, വികസന സ്വാധീനത്തിന് രാജ്യങ്ങൾ തമ്മിലെ സഹകരണം സാധ്യമാക്കുന്നു,

ട്രസ്റ്റഡ് എഐ കോമണ്‍സ്:

വിവിധ എഐ സംവിധാനങ്ങളുടെയും ഗുണനിലവാര മാനദണ്ഡങ്ങളുടെയും മികച്ച മാതൃകകളുടെയും വിജ്ഞാനകോശം , സുരക്ഷിതവും വിശ്വസനീയവുമായ എഐ സംവിധാനങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നു, ശാസ്ത്ര സ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര എഐ ശൃംഖല, ആഗോള ശാസ്ത്ര സഹകരണം സുഗമമാക്കുന്നു,എഐ അധിഷ്ഠിത ഗവേഷണ ശേഷി വർധിപ്പിക്കുന്നു.

സാമൂഹിക ശാക്തീകരണത്തിന് എഐ സംവിധാനം

അറിവ് കൈമാറാനും വിപുലീകരിക്കാവുന്ന പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുന്നു, തുല്യമായ എഐ വിന്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എഐ തൊഴിൽസേന വികസന മാർഗരേഖയും പുനർനൈപുണ്യ തത്വങ്ങളും, എഐ മേഖലയിലെ നൈപുണ്യ വികസനം, പുനർനൈപുണ്യ പരിശീലനം, സാങ്കേതിക സാക്ഷരത എന്നിവയെ പിന്തുണയ്ക്കുന്നു., എഐ അധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയ്ക്ക് രാഷ്ട്രങ്ങളെ സജ്ജമാക്കുന്നു.

കാര്യക്ഷമമായ എഐ സംബന്ധിച്ച മാർഗനിർദേശ തത്വങ്ങൾ

ഊർജക്ഷമമായ എഐ സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എഐ അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധശേഷി സംബന്ധിച്ച പ്രായോഗിക മാർഗരേഖയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്നു, സാമ്പത്തിക വളർച്ചയിലും കാര്യക്ഷമതയിലും ശ്രദ്ധ, സാമ്പത്തിക പരിവർത്തനത്തിൽ എഐ വഹിക്കുന്ന പങ്ക്, സ്വതന്ത്രവും എളുപ്പം ലഭ്യമാകുന്നതുമായ എഐ ആവാസവ്യവസ്ഥകളുടെ പ്രാധാന്യം, ശാസ്ത്രം, ഭരണനിര്‍വഹണം, പൊതുസേവന വിതരണം എന്നിവയിൽ എഐ വഹിക്കുന്ന പങ്കിന്‍റെ വിപുലീകരണം. ആഗോള സഹകരണം ശക്തിപ്പെടുത്തുന്നു

പ്രതിബദ്ധത ആവര്‍ത്തിച്ച് പങ്കെടുത്ത രാഷ്ട്രങ്ങൾ

എഐ ഭരണനിർവഹണത്തിലെ പങ്കാളിത്ത മുൻഗണനകളുടെ വിപുലീകരണം, സ്വയം സന്നദ്ധവും നിർബന്ധിതമല്ലാത്തതുമായ ചട്ടക്കൂടുകളുടെ പ്രോത്സാഹനം. തുടർച്ചയായ സഹകരണത്തിലൂടെ കാഴ്ചപ്പാടുകളുടെ പ്രായോഗികവത്കരണം, ദീർഘകാല അന്താരാഷ്ട്ര പങ്കാളിത്തത്തിന് ഉച്ചകോടി വഴിയൊരുക്കുമെന്നും സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി നിര്‍മിതബുദ്ധിയെ മാറ്റുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ന് നാം കൈക്കൊള്ളുന്ന തീരുമാനങ്ങളായിരിക്കും വരുംതലമുറയ്ക്ക് ലഭിക്കാൻ പോകുന്ന എഐ അധിഷ്ഠിത ലോകത്തെ രൂപപ്പെടുത്തുന്നതെന്നു ഡൽഹിയിൽ നടന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനം. മനുഷ്യവിഭവശേഷി വികസനം; സാമൂഹ്യശാക്തീകരണ പ്രാപ്യത വർധിപ്പിക്കൽ; എഐ സംവിധാനങ്ങളുടെ വിശ്വസനീയത; എഐ സംവിധാനങ്ങളുടെ ഊർജക്ഷമത; ശാസ്ത്രരംഗത്തെ എഐ ഉപയോഗം; എഐ വിഭവങ്ങളുടെ ജനാധിപത്യവത്കരണം; സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ നന്മയ്ക്കുമായി എഐ ഉപയോഗം എന്നിങ്ങനെ എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ ഏഴ് സ്തംഭങ്ങളെ (ചക്രങ്ങൾ) അടിസ്ഥാനമാക്കി അന്താരാഷ്ട്ര സഹകരണവും ബഹുതല പങ്കാളിത്തവും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.

എഐ വിന്യാസത്തിനും അതിന്‍റെ പൂർണ സാധ്യതകൾ പ്രയോജനപ്പെടുത്താനും ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും എല്ലാവർക്കും താങ്ങാവുന്ന ഇന്‍റര്‍നെറ്റ് ലഭ്യതയും അടിസ്ഥാന ആവശ്യകതകളാണ്. എല്ലാ രാജ്യങ്ങൾക്കും അവരുടെ പൗരന്മാരുടെ പ്രയോജനത്തിന് എഐ വികസിപ്പിക്കാനും സ്വീകരിക്കാനും വിന്യസിക്കാനും ആവശ്യമായ എഐ വിഭവങ്ങളുടെ ലഭ്യതയും താങ്ങാവുന്ന ചെലവും ഉറപ്പാക്കേണ്ടകത് പ്രധാനമാണ്.

നിര്‍മിതബുദ്ധിയുടെയും എഐ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെയും വിപുലമായ സ്വീകാര്യത സാമ്പത്തികവും സാമൂഹ്യവുമായ വികസനം ഉത്തേജിപ്പിക്കുന്നതിൽ അഭൂതപൂർവമായ സാധ്യതകൾ നൽകുന്നു. ഉചിതമായ ഇടങ്ങളിൽ സ്വതന്ത്ര എഐ ആപ്ലിക്കേഷനുകളും മറ്റ് സുതാര്യ സമീപനങ്ങളും സ്വീകരിക്കുന്നത് വിവിധ മേഖലകളിൽ എഐ സംവിധാനങ്ങളുടെ വിപുലീകരണത്തിനും അനുകരണത്തിനും അനുയോജ്യമായ മാറ്റങ്ങൾ വരുത്താനും സഹായിക്കും.

സുരക്ഷിതവും വിശ്വസനീയവും കരുത്തുറ്റതുമായ എഐ വികസിപ്പിക്കുന്നത് പൊതുവിശ്വാസം വളർത്താനും സാമൂഹ്യവും സാമ്പത്തികവുമായ നേട്ടങ്ങൾ പരമാവധി വർധിപ്പിക്കാനും അത്യന്താപേക്ഷിതമാണെന്നതും അംഗീകരിക്കുന്നു. എഐ ഗവേഷണത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയും ഈ മേഖലയിലെ തടസങ്ങൾ നീക്കിയും വിവിധ രാജ്യങ്ങളിൽ ശാസ്ത്രീയ ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ എഐ ഉപയോഗം വർധിപ്പിക്കാനാവും. വൈദഗ്ധ്യം, കാഴ്ചപ്പാടുകൾ, വിഭവങ്ങൾ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര ശാസ്ത്ര സഹകരണങ്ങൾക്ക് ഗവേഷണ-വികസന മേഖലയിലെ എഐ സാധ്യതകളെ പൂർണമായി പ്രയോജനപ്പെടുത്താൻ സാധിക്കും

.വ്യക്തികൾക്ക് അറിവ്, രാജ്യാന്തര എഐ പരിഹാരങ്ങൾ, വിവരങ്ങൾ, സേവനങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാക്കിയും സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം മെച്ചപ്പെടുത്തിയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉയർത്തിക്കൊണ്ടുവരാൻ നിർമിതബുദ്ധിക്ക് ശേഷിയുണ്ട്. സാമൂഹ്യ ശാക്തീകരണത്തിന് എഐ സ്വീകരിക്കുന്നത് സുഗമമാക്കുന്ന സഹകരണത്തിന്‍റെ പ്രാധാന്യം തിരിച്ചറിയുന്നു.

നിർമിതബുദ്ധിയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താന്‍ എഐ മനുഷ്യവിഭവശേഷി വികസനം, വിദ്യാഭ്യാസ സംരംഭങ്ങൾ, തൊഴിൽസേന വികസനം, പൊതു ഉദ്യോഗസ്ഥ പരിശീലനം, എഐ സാക്ഷരത മെച്ചപ്പെടുത്തല്‍, തൊഴിൽ പരിശീലന സംവിധാനങ്ങളുടെ പരിഷ്കരണം എന്നിവയിലൂടെ വ്യക്തികള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം നല്‍കേണ്ടതുണ്ട്. ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതി വിഭവങ്ങൾ എന്നിവയിൽ നിർമിതബുദ്ധി ചെലുത്തുന്ന വര്‍ധിച്ചുവരുന്ന സ്വാധീനം കണക്കിലെടുത്ത് ഊർജക്ഷമമായ എഐ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം അടിവരയിടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com