പതിനഞ്ചുകാരൻ ക്രെയിനിൽ കയറി..താഴെയിറക്കാൻ പാടു പെട്ട് ഫയർ ആൻഡ് റെസ്ക്യൂ

കുട്ടിയുടേത് ആത്മഹത്യാശ്രമമല്ലെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ
Child rescued from 36-story craneNovember 24, 2025.

ക്രെയിനിൽ കയറിയ കുട്ടിയെ 36 നിലഉയരത്തിൽ നിന്നു രക്ഷിക്കുന്നു

Chaim Goldberg/Flash90

Updated on

ജെറുസലേമിലെ അഗ്നി ശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തവേയാണ് അതു കണ്ടത്, ബഹു നിലക്കെട്ടിടത്തിനു മുകളിലുള്ള ക്രെയിനിൽ കയറി ഇരിക്കുന്ന പതിനഞ്ചു വയസുള്ള കുട്ടി! തിങ്കളാഴ്ച രാവിലെയാണ് അഗ്നിശമന സേനാംഗങ്ങളെ ഞെട്ടിച്ച ഈ സംഭവം. കുട്ടി ക്രെയിനിന്‍റെ കയറിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ജെറുസലേമിലേയ്ക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള 36 നില കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടക്കുന്ന ഒരു ക്രെയിൻ, അതിന്‍റെ കൊളുത്തിൽ കയറിൽ തൂങ്ങിക്കിടക്കുന്ന കുട്ടി. ക്രെയിനിന്‍റെ കേബിളിൽ പേലോഡ് ഘടിപ്പിച്ചിരിക്കുന്നതിനു തൊട്ടു മുകളിലുള്ള ഒരു ഇടുങ്ങിയ പരന്ന പ്രതലത്തിലാണ് ആ കുട്ടി കുനിഞ്ഞിരിക്കുന്നത് . ചിത്രത്തിൽ അതു വ്യക്തമാണ്. കഴിഞ്ഞ മാസം ഡ്രാഫ്റ്റ് വിരുദ്ധ പ്രതിഷേധത്തിനിടെ 20 വയസുള്ള ഒരാൾ ആത്മഹത്യ ചെയ്തതിന്‍റെ പൂർത്തിയാകാത്ത അതേ ഘടനയാണ് ഈ ഉയർന്ന കെട്ടിടവും. കുട്ടിയുടേത് ആത്മഹത്യാശ്രമമല്ലെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഏതായാലും കുട്ടിയെ സുരക്ഷിതമായി അവർ താഴെയിറക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ആരോഗ്യവാനാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com