നാളെ 'ഒരു ദിവസം, ഒരു മണിക്കൂര്‍, ഒരുമിച്ച് '

രാജ്യമെമ്പാടും ശുചീകരണ പ്രവര്‍ത്തനത്തിന് മാത്രമായുള്ള ഒരു സന്നദ്ധ പ്രവര്‍ത്തമാകും ഇത്.
നാളെ 'ഒരു ദിവസം, ഒരു മണിക്കൂര്‍, ഒരുമിച്ച് '
Updated on

ഹര്‍ദീപ് സിങ് പുരി

കേന്ദ്ര ഭവന, നഗര വികസന മന്ത്രി

"ഒരു ദിവസം ഒരു മണിക്കൂര്‍ ഒരുമിച്ച്' (ഏക് താരീഖ്, ഏക് ഘണ്ടാ, ഏക് സാത്ത്) ശുചിത്വ പ്രവര്‍ത്തനത്തിലേക്കുള്ള ഒരു ഉറച്ച ചുവടുവയ്പ്പാണ് - ശുചിത്വത്തിനു വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തനം. രാജ്യമെമ്പാടും ശുചീകരണ പ്രവര്‍ത്തനത്തിന് മാത്രമായുള്ള ഒരു സന്നദ്ധ പ്രവര്‍ത്തമാകും ഇത്. മന്‍ കി ബാത്തിന്‍റെ 105ാം പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്റ്റോബര്‍ ഒന്നിനു രാവിലെ 10ന് ഒരു മണിക്കൂര്‍, മഹാത്മാ ഗാന്ധിക്ക് അദ്ദേഹത്തിന്‍റെ ജന്മദിനത്തലേന്ന്"സ്വച്ഛാഞ്ജലി' യായി ശുചിത്വത്തിനു വേണ്ടി സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. ശുചിത്വം ദൃശ്യമാകുന്ന തരത്തില്‍ പൊതുസ്ഥലങ്ങളില്‍ യഥാർഥ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഈ മഹാ ശുചീകരണ പരിപാടി ആഹ്വാനം ചെയ്തിരിക്കുന്നത്.

നഗര, ഗ്രാമീണ ഇന്ത്യയില്‍ 6.4 ലക്ഷത്തിലധികം സ്ഥലങ്ങള്‍ ശ്രമദാനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഈ പരിപാടി നടപ്പാക്കുന്നതിന് നഗര- തദ്ദേശ സ്ഥാപനങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമ പഞ്ചായത്തുകള്‍, മന്ത്രാലയങ്ങള്‍ എന്നിവരെല്ലാം പങ്കെടുക്കും. സിറ്റിസണ്‍സ് പോര്‍ട്ടലായ https://swachhatahiseva.comല്‍ "ശുചിത്വമാണ് സേവനം' പരിപാടികള്‍ ചേര്‍ത്തിട്ടുണ്ട്.

ഈ പ്രത്യേക ഐടി പ്ലാറ്റ്‌ഫോമില്‍ പൗരന്മാര്‍ക്ക് അവരുടെ അടുത്ത സ്ഥലത്തു നടക്കുന്ന ശുചീകരണ പരിപാടി കാണാനും അതില്‍ പങ്കെടുക്കാനും കഴിയും. ശുചിത്വത്തിനു വേണ്ടിയുള്ള ശ്രമദാന ശുചീകരണ പ്രവര്‍ത്തനം നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ നിന്നും ഫോട്ടോ എടുത്ത് ഈ പോര്‍ട്ടലില്‍ ചേര്‍ക്കാം. പൗരന്മാരെയും പ്രമുഖ വ്യക്തികളെയും ഈ സംരഭത്തില്‍ പങ്കാളികാനും ശുചിത്വ അംബാസഡര്‍മാരായി ഈ മുന്നേറ്റത്തെ നയിക്കാനും ക്ഷണിക്കുന്ന വിഭാഗവുമുണ്ട്.

ഏതാണ്ട് ഒരു ലക്ഷം താമസ സ്ഥലങ്ങളിൽ ശ്രമദാനം നടത്താന്‍ ഒട്ടനവധി റസിഡന്‍റ്സ് വെല്‍ഫയര്‍ അസോസിയേഷനുകളും, രാജ്യത്തെമ്പാടുമായി 35,000 അങ്കണവാടി കേന്ദ്രങ്ങള്‍ ഏറ്റെടുക്കാന്‍ ഗ്രാമീണ കൂട്ടായ്മകളും തയാറായി മുന്നോട്ടു വന്നിട്ടുണ്ട്.

ഇതാദ്യമായി കരസേന, നാവികസേന, വ്യോമസേന എന്നിവര്‍ ജനങ്ങളുമായി കൈകോര്‍ക്കും. ദേശീയപാതയുടെ വലിയൊരു ഭാഗം ശുചീകരിക്കുന്നതിന് ലീഡ് ഗ്രൂപ്പുകളും പ്രാദേശിക സമൂഹങ്ങളും തയാറായിട്ടുണ്ട്. നിരവധി തീരദേശ മേഖലകള്‍ പ്രമുഖ ഗ്രൂപ്പുകള്‍ ശുചീകരണത്തിനായി ഏറ്റെടുക്കും.

സുലഭ് ഇന്‍റര്‍നാഷണല്‍ സമൂഹ- പൊതു ശൗചാലയങ്ങൾ ശുചിയാക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. മാതാ അമൃതാനന്ദമയീ ഫൗണ്ടേഷന്‍ രാജ്യത്തുടനീളം സ്‌കൂളുകളിലും ശുചിത്വത്തിനായി ശ്രമദാനം നടത്തും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com