നിർമിത ബുദ്ധിയും ഇന്ത‍്യയുടെ ഭാവിയും

നിർമിത ബുദ്ധിയുടെ കടന്നുവരവ് ആധുനിക സമൂഹത്തിൽ പ്രതീക്ഷകൾക്കുമപ്പുറം വലുതായ മാറ്റങ്ങൾ തന്നെ കൊണ്ടുവരുമെന്നത് തീർച്ചയാണ്
Artificial Intelligence and the Future of India

ആധുനിക ഇന്ത്യയുടെ വളർച്ചയും വിവിധ മേഖലകളിൽ ഇന്ത്യയുടെ അന്താരാഷ്ട്ര സ്വാധീനവും സംബന്ധിച്ച് ജൂൺ 21ന് ഓക്സ്ഫഡ് സർവകലാശാലയിൽ നടന്ന ഓക്സ്ഫഡ് ഇന്ത്യ ഫോറം 2025 ൽ നിന്ന്

Updated on

രാജീവ് ചന്ദ്രശേഖർ

ജൂൺ 21ന് ഓക്സ്ഫഡ് സർവകലാശാലയിൽ നടന്ന "ഓക്സ്ഫഡ് ഇന്ത്യ ഫോറം 2025' ആധുനിക ഇന്ത്യയുടെ വളർച്ചയും വിവിധ മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കുള്ള നിർണായക സ്വാധീനവും സംബന്ധിച്ച ചർച്ചകൾക്കുള്ള മികച്ച വേദിയായി. ഒരു യൂറോപ്യൻ സർവകലാശാലയിൽ സംഘടിപ്പിക്കപ്പെട്ട ഇത്തരത്തിലെ ഏറ്റവും വലിയ സംരംഭം കൂടിയായിരുന്നു ഇത്.

ആധുനിക സാങ്കേതിക മേഖലകളിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സ്വാധീനത്തെക്കുറിച്ചും നമ്മുടെ മുന്നോട്ടുള്ള യാത്രയെക്കുറിച്ചും ചിന്തിക്കുന്നതിന് സംഘടിപ്പിക്കപ്പെട്ട "ഓക്സ്ഫഡ് ഇന്ത്യ ഫോറം 2025', ബിസിനസ് നേതാക്കൾ, നയരൂപീകരണ വിദഗ്ധർ, സംരംഭകർ, അക്കാഡമിക് പ്രതിഭകൾ, വിദ്യാർഥികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തിലൂടെ ശ്രദ്ധേയമായി. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെ സംബന്ധിച്ച സ്വതന്ത്രവും സുതാര്യവുമായ സംഭാഷണവും തുറന്നു പറച്ചിലുകളുമാണ് ഓക്സ്ഫഡ് ഇന്ത്യ ഫോറത്തിൽ പ്രധാനമായും നടന്നത്.

ആധുനിക ലോകത്ത് ആരും തന്നെ, പ്രത്യേകിച്ചും വിദ്യാർഥികൾ, നിർമിത ബുദ്ധിയെ വിലകുറച്ചു കാണരുത്. അതേസമയം അതിനെ അമിതമായി വിലയിരുത്തുകയും അതേക്കുറിച്ച് ഏറെ ആശങ്കപ്പെടുകയും ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ഞാൻ പ്രസ്തുത ഫോറത്തിൽ സ്വീകരിച്ചത്. ചാറ്റ് ജിപിടി, ജെമിനി മുതലായ നൂതന സാങ്കേതികതകൾ ലോകത്തെ കീഴടക്കുന്നതോടെ വിവിധ കലാലയങ്ങളിൽ ഈ സാങ്കേതികവിദ്യകൾ പഠിച്ചുകൊണ്ടിരിക്കുന്നവരും പ്രൊഫഷണൽ കോഴ്‌സുകൾ പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുമായ യുവജനങ്ങൾ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നത് ഒരു യാഥാർഥ്യമാണ്.

നിർമിത ബുദ്ധിയിൽ സമൂഹത്തിന്‍റെ പങ്കിനെ സംബന്ധിച്ച് ഓക്സ്ഫഡ്ന്ത്യ ഫോറത്തിൽ നടന്ന ചർച്ചകൾ ഇത്തരം ആശങ്കകളെയും വലിയ തോതിൽ അഭിസംബോധന ചെയ്യുകയുണ്ടായി. നിർമിത ബുദ്ധിയുടെ കടന്നുവരവ് ആധുനിക സമൂഹത്തിൽ പ്രതീക്ഷകൾക്കുമപ്പുറം വലുതായ മാറ്റങ്ങൾ തന്നെ കൊണ്ടുവരുമെന്നത് തീർച്ചയാണ്. ഇന്ന് നമ്മൾ തൊഴിൽ എന്ന് കരുതപ്പെടുന്ന മേഖലകൾ പലതും നിർമിത ബുദ്ധിയുടെ വരവോടെ സമൂലം മാറ്റിമറിക്കപ്പെടും. പ്രതിഭയുടെ ചലനാത്മകതക്കും അംഗീകാരത്തിനുമൊപ്പം ആരാണ് നല്ല രീതിയിലും വേഗത്തിലും തൊഴിലുകൾ പൂർത്തിയാക്കുന്നതെന്നും ആരെല്ലാം പിന്നിലാകുന്നുവെന്നുമെല്ലാം നിർമിത ബുദ്ധിയിലൂടെ വെളിവാക്കപ്പെടും.

നമുക്ക് ഇക്കാലമത്രയും പരിചിതമായിരുന്ന തൊഴിലിടങ്ങളിൽ ഇന്ന് കാണുന്നതിൽ നിന്ന് വ്യക്തമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് തന്നെയാണ് ഇത് അർഥമാക്കുന്നത്. തൊഴിലിടങ്ങൾ ഇന്ന് കാണുന്നതിൽ നിന്ന് വലിയ മാറ്റങ്ങളിലേക്ക് നീങ്ങുന്നത് നാം കൺമുന്നിൽ ദർശിക്കാൻ പോവുകയാണ്. പ്രവർത്തനരീതികളിൽ വളരെ ആഴത്തിലെ മാറ്റമായിരിക്കും ഇത് കൊണ്ടുവരുന്നത്. തൊഴിലിടങ്ങളിലെ കഴിവുകൾ എന്ന ആശയം നാം മനസിലാക്കിയിട്ടുള്ളതിനും അപ്പുറം പുനർനിർമിക്കപ്പെടാൻ പോകുന്നു എന്ന് സാരം.

അതേസമയം, ഈ മാറ്റത്തിനുള്ളിലും വലിയ അവസരങ്ങളുമുണ്ടെന്ന യാഥാർഥ്യവും നാം കാണാതെ പോകരുത്. നിർമിത ബുദ്ധിയുടെ കരുത്തിനെയോ അതിൽ നിങ്ങൾ എത്രത്തോളം, എങ്ങനെ വിജയിക്കും അല്ലെങ്കിൽ പരാജയപ്പെടും എന്നതിനെയോ കുറിച്ച് അമിത ആശങ്കകൾ വേണ്ടെന്നാണ് എനിക്ക് വിദ്യാർഥികളോട് പറയാനുള്ളത്. എന്നാലതിനെ തെല്ലും വില കുറച്ചു കാണുകയുമരുത്. നിർമിത ബുദ്ധിക്കു ചുറ്റും രൂപപ്പെടുന്ന അതിശയോക്തികളെ അമിതമായി വിലയിരുത്തുകയോ അതിനെ അങ്ങേയറ്റം ഭീഷണമായ ഒന്നായി കാണുകയോ ചെയ്യേണ്ടതില്ല. നിർമിത ബുദ്ധിയെന്നത് ഭയപ്പെടുത്തുന്ന ഒരു വെല്ലുവിളി എന്നതിലുപരി അതിനെ ഒരു അവസരമായി കാണുകയാണ് വേണ്ടത്; അതാകണം നമ്മുടെ സമീപനം.

നിർമിത ബുദ്ധിയുടെ സാധ്യതകൾ സംബന്ധിച്ച് ഓക്സ്ഫഡ് ഇന്ത്യ ഫോറത്തിൽ നടന്ന ചർച്ചകൾ തൊഴിൽ, കരിയർ മേഖലകളിലോ തൊഴിലിടങ്ങളിൽ അത് ചെലുത്താവുന്ന സ്വാധീനത്തിലോ മാത്രമായി ഒതുങ്ങിനിന്നില്ല എന്നതും പ്രസ്താവ്യമാണ്. ഡീപ് ടെക്, എഐ രംഗങ്ങളിൽ ഇന്ത്യക്കു മുന്നിലെ വഴികൾ, ടെക് മേഖലയിൽ ഇന്ത്യയുടെ പരമാധികാരം എന്ന ആശയം, നിർമിത ബുദ്ധിയുടെ സാമൂഹിക സ്വാധീനം (പ്രത്യേകിച്ചും തെറ്റായ വിവരങ്ങളുമായി ബന്ധപ്പെട്ടവ) എന്നിവയെല്ലാം അവിടെ വിശദമായി ചർച്ച ചെയ്യപ്പെട്ടു. സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ ലോകമെങ്ങും പ്രചരിക്കുന്നതിൽ ഇന്ന് ആശങ്കപ്പെടുന്ന നമ്മൾ നിർമിത ബുദ്ധിയുടെ സഹായത്താൽ അതിനെ വിലയിരുത്തിയാൽ പ്രശ്നം ഏറെ ലഘൂകരിക്കപ്പെടും.

-----------------------------------------------------------

ഫോട്ടോ ക്യാപ്ഷൻ:

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com