ആഴക്കടലിലെ നൃത്തവിസ്മയം: പുതുച്ചേരി സഹോദരങ്ങൾ

പുതുച്ചേരിയിൽ നിന്നുള്ള വിദ്യാർഥികളായ പതിനാലുകാരൻ അശ്വിൻ ബാലയും പതിനൊന്നുകാരിയായ സഹോദരി താരഗൈ ആരാധനയുമാണ് രാമേശ്വരത്തിനടുത്ത് കടലിനടിയിൽ 20 അടി താഴ്ചയിൽ നടന വിസ്മയം ഒരുക്കിയത്
Ashwin Bala and Taragai Aradhana dancing under the sea

കടലിനടിയിൽ നൃത്തം ചെയ്യുന്ന അശ്വിൻ ബാലയും താരഗൈ ആരാധനയും

social media 

Updated on

പരമ്പരാഗത ഭരതനാട്യ വേഷം. കഴിഞ്ഞ അന്താരാഷ്ട്ര നൃത്ത ദിനത്തിൽ പുതുച്ചേരിയിൽ നിന്നുള്ള രണ്ടു കുഞ്ഞു നർത്തകർ വ്യത്യസ്തമായ ഒരു നടന വിസ്മയമൊരുക്കി. കേവലം നൃത്തമത്സരത്തിൽ പങ്കെടുക്കുന്നതിനോ കലയ്ക്കു വേണ്ടി മാത്രമോ ആയിരുന്നില്ല, സമുദ്ര മലിനീകരണത്തെ കുറിച്ച് തങ്ങളുടെ കലയിലൂടെ ബോധവത്കരണം നടത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. പുതുച്ചേരിയിൽ നിന്നുള്ള വിദ്യാർഥികളായ പതിനാലുകാരൻ അശ്വിൻ ബാലയും പതിനൊന്നുകാരിയായ സഹോദരി താരഗൈ ആരാധനയുമാണ് രാമേശ്വരത്തിനടുത്ത് കടലിനടിയിൽ 20 അടി താഴ്ചയിൽ നടന വിസ്മയം ഒരുക്കിയത്.

അന്താരാഷ്ട്ര നൃത്ത ദിനത്തിലാണ് അവർ ഈ അപൂർവ വിസ്മയം ഒരുക്കിയതെങ്കിലും സോഷ്യൽ മീഡിയിൽ ഇതു വൈറലായത് ഇപ്പോളാണ്. ബംഗാൾ ഉൾക്കടലിന്‍റെ ഭാഗമായ രാമേശ്വരം കടലിൽ 20 അടിയോളം താഴ്ചയിൽ ഓക്സിജൻ മാസ്കോ മറ്റു സംവിധാനങ്ങളോ ഇല്ലാതെ പരമ്പരാഗത നൃത്ത വേഷത്തിൽ തികഞ്ഞ മെയ് വഴക്കത്തോടെയുള്ള ജല നൃത്ത മാന്ത്രികത കണ്ണിമ ചിമ്മാതെ കണ്ടിരുന്നു പോകും.

സമുദ്ര മലിനീകരണ ബോധവത്കരണം കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്ര ജീവികൾക്ക് വരുത്തുന്ന നാശത്തെ കുറിച്ചും അവബോധം വരുത്താനുള്ള കുട്ടികളുടെ ഈ ശ്രമത്തെ സോഷ്യൽ മീഡിയ ഹർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. യഥാർഥ കലയ്ക്ക് ആഴക്കടലിൽ പോലും പരിധികളില്ലെന്ന് ഈ കുട്ടികൾ ലോകത്തോടു വിളിച്ചു പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com