
കഠിനമായി പ്രയത്നിച്ചാൽ എന്തും സാധ്യമാകുമെന്നു മകനു മനസിലാക്കി കൊടുക്കണമെന്ന ഒറ്റ ആഗ്രഹമേ ലുക്കാസ് ഹെൽമക്കിനുണ്ടായിരുന്നുള്ളൂ. അതിനായി മൂന്നു വർഷത്തോളം പരിശീലനം തുടർന്നു. ഇന്ന് പുഷ് അപ്പിൽ ഗിന്നസ് റെക്കോഡ് ഓസ്ട്രേലിയക്കാരനായ ലുക്കാസിന്‍റെ പേരിലാണ്. ഒരു മണിക്കൂറിൽ 3206 പുഷ് അപ്പാണ് മുപ്പത്തിമൂന്നുകാരനായ ലുക്കാസ് എടുത്തത്.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിന്‍റെ മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചു കൊണ്ട് ഈ നേട്ടം തന്‍റെ പേരിൽ കുറിക്കുകയായിരുന്നു. ബ്രിസ്ബേനിലെ പവർലിഫ്റ്റിങ് ജിമ്മിലായിരുന്നു ലുക്കാസിന്‍റെ റെക്കോഡ് പ്രകടനം. ഒരു മിനിറ്റിൽ 53-ഓളം പുഷ് അപ്പാണ് ലുക്കാസ് എടുത്തത്.
പുഷ് അപ്പിലുള്ള ഗിന്നസ് റെക്കോഡ് നേരത്തെയും ഒരു ഓസ്ട്രേലിയക്കാരന്‍റെ പേരിലാണ്. ഒരു മണിക്കൂറിൽ 3182 പുഷ് അപ്പുകളാണു ഡാനിയൽ സ്കാലി എടുത്തത്.